Connect with us

Kerala

മാസപ്പടി ആരോപണം വീണ്ടും നിയമ സഭയിൽ ഉന്നയിച്ച് മാത്യു കുഴൽനാടൻ; മൈക്ക് ഓഫ് ചെയ്ത് സ്പീക്കർ

വ്യവസായ വകുപ്പിന്റെ ചര്‍ച്ച പുരോഗമിക്കുമ്പോഴാണ് നിയമസഭയില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എ വീണ്ടും മാസപ്പടി വിഷയം ചര്‍ച്ചയാക്കിയത്.

Published

|

Last Updated

തിരുവനന്തപുരം | മാസപ്പടി വിഷയം നിയമസഭയില്‍ വീണ്ടും ഉന്നയിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. അനാഥാലയങ്ങളില്‍ നിന്ന് വീണ വിജയന്‍ മാസപ്പടി കൈപ്പറ്റിയെന്നാണ് മാത്യൂ കുഴല്‍നാടന്റെ പുതിയ ആരോപണം. എല്ലാ മാസവും അനാഥാലയങ്ങളില്‍ നിന്ന് വീണാ വിജയന്‍ പണം പറ്റി എന്ന് രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ രേഖകളില്‍ വ്യക്തമാക്കുന്നുവെന്നാണ് മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കിയത്. എന്നാല്‍ മാത്യൂ ഈ വിഷയം സ്ഥിരമായി നിയമസഭയിൽ ഉന്നയിക്കുന്നതാണെന്നും കോടതിയില്‍ നില്‍ക്കുന്ന വിഷയം സഭയില്‍ ഉന്നയിക്കാന്‍ കഴിയില്ലെന്നും സ്പീക്കര്‍ പറഞ്ഞു.തുടര്‍ന്നും എംഎല്‍എ പ്രസംഗം തുടര്‍ന്നതോടെ മാത്യൂ കുഴല്‍ നാടന്റെ മൈക്ക് സ്പീക്കര്‍ എഎന്‍ ഷംസീര്‍ ഓഫ് ചെയ്തു.

വ്യവസായ വകുപ്പിന്റെ ചര്‍ച്ച പുരോഗമിക്കുമ്പോഴാണ് നിയമസഭയില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എ വീണ്ടും മാസപ്പടി വിഷയം ചര്‍ച്ചയാക്കിയത്. മാസപ്പടിയില്‍ താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പറഞ്ഞാണ് എംഎല്‍എ എഴുന്നേറ്റത്.ചാനലിനും സോഷ്യല്‍ മീഡിയക്കും വേണ്ടി നിയമസഭയില്‍ പ്രസംഗിക്കാന്‍ പാടില്ലെന്നും ഓര്‍മ്മിപ്പിച്ചാണ് സ്പീക്കര്‍ മെെക്ക് ഓഫ് ചെയ്തത്.

അതേസമയം മാസപ്പടി വിഷയത്തില്‍ ഹൈക്കോടതി മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും പിവി എന്നത് പിണറായി വിജയന്‍ അല്ലെന്ന് തെളിയിച്ചാല്‍ തന്റെ എംഎല്‍എ പദവി രാജിവയ്ക്കുമെന്നും മാത്യൂ കുഴല്‍നാടന്‍ പറഞ്ഞു.

Latest