Connect with us

Kerala

മാസപ്പടി കേസ് നുണപ്രചാരണത്തിനേറ്റ തിരിച്ചടി,മാത്യു കുഴല്‍നാടന്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം; ഇപി ജയരാജന്‍

മാസപ്പടി കേസില്‍ തെളിവിന്റെ കണിക പോലും കുഴല്‍നാടന് കോടതിയില്‍ ഹാജരാക്കാന്‍ സാധിച്ചില്ല.

Published

|

Last Updated

തിരുവനന്തപുരം | മാത്യു കുഴല്‍നാടനെതിരെ രൂക്ഷ വിമര്‍ശനവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. മാസപ്പടി കേസ് നുണപ്രചാരണത്തിനേറ്റ തിരിച്ചടിയാണെന്ന് അദ്ദേഹം പറഞ്ഞു.

മാസപ്പടി കേസില്‍ തെളിവിന്റെ കണിക പോലും കുഴല്‍നാടന് കോടതിയില്‍ ഹാജരാക്കാന്‍ സാധിച്ചില്ല. മാത്യു കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരിയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയേയും മകളേയും കുഴല്‍നാടന്‍ വേട്ടയാടി.വിഡി സതീശനെക്കാള്‍ വലിയവനാകാന്‍ കുഴല്‍നാടന്‍ ശ്രമിച്ചെന്നും കവല പ്രസംഗം കോടതിയില്‍ തെളിവാകില്ലല്ലോ എന്നും  ജയരാജന്‍ കുറ്റപ്പെടുത്തി.

എംഎല്‍എ സ്ഥാനം എത്രയും പെട്ടന്ന്  കുഴല്‍നാടന്‍  രാജിവെക്കണമെന്നും ഇപി ജയരാജന്‍ ആവശ്യപ്പെട്ടു.

Latest