Connect with us

Pathanamthitta

മാത്യു ടി തോമസ് എം എല്‍ എ സ്ഥാനം രാജി വച്ച് രാഷ്ട്രീയധര്‍മ്മികത പാലിക്കണം: യു ഡി എഫ്

നരേന്ദ്ര മോദി മന്ത്രിസഭയ്ക്കും ഇടതുമുന്നണിക്കും മധ്യേയുള്ള ബന്ധം വിലനിര്‍ത്തുന്നതിനുള്ള പാലമായി ജെ ഡി എസ് മാറിയിരിക്കുകയാണന്നും അഡ്വ. വര്‍ഗീസ് മാമ്മന്‍ ആരോപിച്ചു

Published

|

Last Updated

തിരുവല്ല |  ജെ ഡി എസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. മാത്യു ടി തോമസ് എം എല്‍ എ സ്ഥാനം രാജി വച്ച് രാഷ്ട്രീയ ധാര്‍മ്മികത പാലിക്കണമെന്നു യു ഡി എഫ് പത്തനംതിട്ട ജില്ലാ ചെയര്‍മാന്‍ അഡ്വ. വര്‍ഗീസ് മാമ്മന്‍ ആവശ്യപ്പെട്ടു. ജെ ഡി എസ് ദേശീയ നേതാവ് കുമാരസ്വാമി നരേന്ദ്ര മോദി മന്ത്രിസഭയില്‍ അംഗമായതോടു കൂടി ജെ ഡി എസ്, ബി ജെ പിയുടെ സഖ്യകക്ഷിയായി മാറിയ സാഹചര്യത്തിലാണ് രാജി ആവശ്യം. നരേന്ദ്ര മോദി മന്ത്രിസഭയ്ക്കും ഇടതുമുന്നണിക്കും മധ്യേയുള്ള ബന്ധം വിലനിര്‍ത്തുന്നതിനുള്ള പാലമായി ജെ ഡി എസ് മാറിയിരിക്കുകയാണന്നും അഡ്വ. വര്‍ഗീസ് മാമ്മന്‍ ആരോപിച്ചു.

പിണറായി മന്ത്രിസഭയില്‍ കൃഷ്ണന്‍ കുട്ടി ഇരിക്കുമ്പോള്‍ തന്നെ പാര്‍ട്ടിയുടെ ദേശീയനേതാവ് നരേന്ദ്ര മോദി മന്ത്രിസഭയില്‍ അംഗമായിരിക്കുന്ന വിചിത്ര രാഷ്ട്രീയമാണ് നിലനില്‍ക്കുന്നത്. കൃഷ്ണന്‍ കുട്ടിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കുന്നതിന് പിണറായി വിജയന്‍ ആര്‍ജ്ജവം കാണിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.

 

Latest