Connect with us

Kerala

മുട്ടില്‍ മരംമുറി കേസ്: അന്വേഷണ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗസ്ഥന്‍

താനൂര്‍ ഡി വൈ എസ് പി. ബെന്നിയാണ് ഡി ജി പിക്ക് അയച്ച കത്തില്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. വിവാദങ്ങളിലൂടെ കേസ് അട്ടിമറിക്കാന്‍ പ്രതികള്‍ ശ്രമിക്കുന്നതായി ആരോപണം.

Published

|

Last Updated

കല്‍പ്പറ്റ | മുട്ടില്‍ മരംമുറി കേസിലെ അന്വേഷണ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന്‍. താനൂര്‍ ഡി വൈ എസ് പി. ബെന്നിയാണ് ഡി ജി പിക്ക് അയച്ച കത്തില്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

വിവാദങ്ങളിലൂടെ കേസ് അട്ടിമറിക്കാന്‍ പ്രതികള്‍ ശ്രമിക്കുന്നതായി കത്തില്‍ ആരോപിച്ചിട്ടുണ്ട്. പ്രതികള്‍ പലവിധത്തില്‍ സമ്മര്‍ദം ചെലുത്തുകയാണ്. ഈ സാഹചര്യത്തില്‍ അന്വേഷണ സംഘത്തില്‍ തുടരാനാകില്ല.

കടുത്ത സമ്മര്‍ദം സഹിച്ചുകൊണ്ട് കുറ്റപത്രം സമര്‍പ്പിക്കാനാകില്ലെന്നും ബെന്നി വ്യക്തമാക്കി. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ മനസ്സ് തുറന്നത്. മുട്ടില്‍ മരംമുറി കേസില്‍ പ്രതികളായ അഗസ്റ്റിന്‍ സഹോദരങ്ങളെ അറസ്റ്റ് ചെയ്തത് ബെന്നിയായിരുന്നു.

Latest