Connect with us

Mattanur masjid Construction Scam

മട്ടന്നൂര്‍ പള്ളി നിര്‍മാണ അഴിമതി: അബ്ദുര്‍റഹ്മാന്‍ കല്ലായിയെ പോലീസ് ചോദ്യം ചെയ്തു

മൂന്ന് കോടി ചെലവായ നിര്‍മാണത്തിന് പത്ത് കോടി രൂപ കണക്കില്‍ കാണിച്ചെന്നാണ് പരാതി

Published

|

Last Updated

കണ്ണൂര്‍ ‌ | മട്ടന്നൂര്‍ ജുമാ മസ്ജിദ് നിര്‍മാണത്തില്‍ അഴിമതിയുമായി ബന്ധപ്പെട്ട പരാതിയില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുര്‍റഹ്മാന്‍ കല്ലായ് അടക്കമുള്ളവരെ പോലീസ് ചോദ്യം ചെയ്തു. കല്ലായിയെ കൂടാതെ യു മഹ്‌റൂഫ്, കോണ്‍ഗ്രസ് നേതാവ് എം സി കുഞ്ഞമ്മദ്, എന്നിവരെയാണ് മട്ടന്നൂര്‍ സി ഐ എം കൃഷ്ണന്റേ നേതൃത്വത്തില്‍ ചോദ്യം ചെയ്തത്. സി ഐ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്.

കേസില്‍ ഇവര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. ജാമ്യവ്യവസ്ഥ അനുസരിച്ചാണ് ഇവര്‍ ഹാജരായത്. വഖ്ഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ നടത്തിയ നിര്‍മാണ പ്രവൃത്തിയില്‍ കോടികളുടെ വെട്ടിപ്പ് നടന്നതായാണ് പരാതി. മൂന്ന് കോടി ചെലവായ നിര്‍മാണത്തിന് പത്ത് കോടിരൂപയോളമാണ് കണക്കില്‍ കാണിച്ചതെന്ന് പരാതിയില്‍ പറയുന്നു. കണക്കില്‍ കാണിച്ച തുകക്ക് ബില്ലുകളോ വൗച്ചറുകളോ ഇല്ല. കെട്ടിടങ്ങള്‍ വാടക്ക്ക് നല്‍കിയതിലും വെട്ടിപ്പ് നടന്നുവെന്ന് ആരോപണമുണ്ട്. ജമാഅത്ത് കമ്മറ്റി ജനറല്‍ ബോഡി അംഗം മട്ടന്നൂര്‍ നിടുവോട്ടുംകുന്നിലെ എം പി ശമീറാണ് പരാതി നല്‍കിയത്.

---- facebook comment plugin here -----

Latest