Kerala
മാട്ടുപ്പെട്ടി ടൂറിസ്റ്റ് ബസ് അപകടം; ഡ്രൈവര്‍ അറസ്റ്റിൽ
അലക്ഷ്യമായി വാഹനമോടിക്കല്‍, മനപ്പൂര്‍വമല്ലാത്ത നരഹത്യ എന്നീ വകുപ്പുകള്‍ ചുമത്തി ഇയാൾക്കെതിരെ കേസെടുത്തിരുന്നു

ഇടുക്കി|മൂന്നാര്‍ മാട്ടുപ്പെട്ടിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ പോലീസ് പിടിയിലായി. ഡ്രൈവര്‍ വിനീഷ് സുന്ദര്‍രാജിനെയാണ് അമിത വേഗതയില്‍ അശ്രദ്ധയോടെ വാഹനമോടിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് മൂന്നാര്‍ പോലീസ് പിടികൂടിയത്. അലക്ഷ്യമായി വാഹനമോടിക്കല്‍, മനപ്പൂര്‍വമല്ലാത്ത നരഹത്യ എന്നീ വകുപ്പുകള്‍ ചുമത്തി ഇയാൾക്കെതിരെ കേസെടുത്തിരുന്നു.
ചൊവ്വാഴ്ചയാണ് അധ്യാപകരും വിദ്യാര്‍ഥികളുമടങ്ങുന്ന 37അംഗ സംഘം നാഗര്‍കോവില്‍ നിന്ന് മൂന്നാറിലെത്തിയത്. മാട്ടുപ്പെട്ടി സന്ദര്‍ശിച്ച് കുണ്ടള ഡാമിലേക്കുള്ള യാത്രക്കിടെ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് മൂന്ന് പേർ മരിക്കുയായിരുന്നു.
മരിച്ച കുട്ടികളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. അടിമാലി താലൂക്ക് ആശുപത്രിയിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. സുധന്‍, ആദിക, വേണിക എന്നിവരായിരുന്നു മരണപ്പെട്ടത്.