Kozhikode
മൗലിദുല്‍ അക്ബര്‍ നാളെ ജാമിഉല്‍ ഫുതൂഹില്‍
രാജ്യത്തെ ഏറ്റവും വലിയ തിരുനബി പ്രകീര്‍ത്തന സംഗമം. പുലര്‍ച്ചെ അഞ്ച് മുതല്‍ ഉച്ചക്ക് 12.30 വരെ മര്‍കസ് നോളജ് സിറ്റിയിലാണ് സംഗമം.
നോളജ് സിറ്റി/കോഴിക്കോട് | പ്രവാചക പിറവികൊണ്ട് അനുഗ്രഹീതമായ റബിഉല്‍ അവ്വല്‍ മാസത്തിലെ ആദ്യ തിങ്കളാഴ്ച മര്‍കസിന് കീഴില്‍ വര്‍ഷങ്ങളായി നടന്നുവരുന്ന അല്‍മൗലിദുല്‍ അക്ബറും ആത്മീയ സംഗമവും നാളെ. പുലര്‍ച്ചെ അഞ്ച് മുതല്‍ ഉച്ചക്ക് 12.30 വരെ മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹിലാണ് സംഗമം.
ഇന്ത്യന്‍ ഗ്രാന്‍ഡ്് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നടക്കുന്ന മൗലിദുല്‍ അക്ബറില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. സമസ്ത വൈസ് പ്രസിഡന്റും മര്‍കസ് വൈസ് പ്രസിഡന്റുമായ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. സമസ്ത വൈസ് പ്രസിഡന്റും മര്‍കസ് അധ്യക്ഷനുമായ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാരംഭ പ്രാര്‍ഥന നിര്‍വഹിക്കും.
കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ബുഖാരി, സമസ്ത ട്രഷറര്‍ കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍, സമസ്ത സെക്രട്ടറിമാരായ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, മര്‍കസ് ഡയറക്ടര്‍ സി മുഹമ്മദ് ഫൈസി, ഹുസ്സൈന്‍ സഖാഫി ചുള്ളിക്കോട് പ്രസംഗിക്കും. ഡോ. എ പി മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി സന്ദേശ പ്രഭാഷണം നടത്തും.
സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് തുറാബ് അസ്സഖാഫി സ്വാഗതം പറയും. മര്‍കസ് വൈസ് പ്രസിഡന്റ് കെ കെ അഹമദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, ഹൈദ്രൂസ് മുസ്‌ലിയാര്‍, മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി, കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം, അബൂ ഹനീഫല്‍ ഫൈസി തെന്നല, വി പി എം ഫൈസി വല്ല്യാപ്പള്ളി, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി ചേളാരി, എസ് വൈ എസ് പ്രസിഡന്റ് സയ്യിദ് ത്വാഹ തങ്ങള്‍ കുറ്റ്യാടി, പൊന്മള മുഹ്‌യിദ്ദീന്‍ കുട്ടി ബാഖവി, സയ്യിദ് ഇസ്മാഈല്‍ ബുഖാരി കടലുണ്ടി. പി എസ് കെ മൊയ്തു മുസ്‌ലിയാര്‍ മാടവന, പട്ടുവം അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, ദേവര്‍ശോല അബ്ദുസ്സലാം മുസ്‌ലിയാര്‍, എസ് എസ് എഫ് ദേശീയ ജനറല്‍ സെക്രട്ടറി സി പി ഉബൈദുല്ല സഖാഫി, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍, മര്‍കസ് ട്രഷറര്‍ ചാലിയം എ പി കരീം ഹാജി, സദനതുല്‍ ഫുതൂഹ് ചെയര്‍മാന്‍ കുറ്റൂര്‍ അബ്ദുറഹ്മാന്‍ ഹാജി, സിദ്ധീഖ് സഖാഫി നേമം, അലങ്കാര്‍ ശരഫു ഹാജി, റഫീഖ് അഹമ്മദ് സഖാഫി, അബ്ദുല്‍ കരീം സഖാഫി തൊടുപുഴ സംബന്ധിക്കും.
കേരളത്തിന് അകത്തും പുറത്തും നിന്നായി ഇരുപതോളം സംഘങ്ങള്‍ മൗലിദ് പാരായണങ്ങള്‍ക്ക് നേതൃത്വം നല്‍കും. മൗലിദ് സംഗമത്തില്‍ പങ്കെടുക്കാനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിശ്വാസികള്‍ മര്‍കസ് നോളജ് സിറ്റിയില്‍ എത്തിത്തുടങ്ങി. പ്രത്യേകം തയ്യാറാക്കിയ റൗളത്തുല്‍ മുസ്തഫയിലാണ് വിശ്വാസികള്‍ക്ക് തിരുശേഷിപ്പുകള്‍ കാണാന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്.
റബീഇനെയും മൗലിദുല്‍ അക്ബറിനെയും വരവേറ്റ് അലംകൃതമായ ജാമിഉല്‍ ഫുതൂഹ്, സംഗമത്തിന് എത്തിച്ചേരുന്ന വിശ്വാസി ലക്ഷങ്ങളെ വരവേല്‍ക്കാന്‍ പൂര്‍ണാര്‍ത്ഥത്തില്‍ സജ്ജമായിക്കഴിഞ്ഞു. പരിപാടിയുടെ പ്രാചരണ, പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള സംഘടന, സംഘാടക സംഗമങ്ങളും വളണ്ടിയര്‍ മീറ്റുകളും ഇന്നലയോടെ സമാപിച്ചു.
അല്‍മൗലിദുല്‍ അബ്കറിന് മുന്നോടിയായി അലങ്കരിച്ച ജാമിഉല്‍ ഫുതൂഹ്.