Connect with us

Kerala

മൗലിദുൽ അക്ബർ നാളെ ജാമിഉൽ ഫുതൂഹിൽ

ഇന്ത്യൻ ഗ്രാൻഡ് മുഫ്തി നേതൃത്വം നൽകും

Published

|

Last Updated

കോഴിക്കോട് | പ്രവാചക പിറവികൊണ്ട് അനുഗൃഹീതമായ റബീഉൽ അവ്വൽ മാസത്തിലെ ആദ്യ തിങ്കളാഴ്ച മർകസിന് കീഴിൽ വർഷങ്ങളായി നടന്നുവരുന്ന അൽമൗലിദുൽ അക്ബറും ആത്മീയ സംഗമവും നാളെ. പുലർച്ചെ അഞ്ച് മുതൽ ഉച്ചക്ക് 12.30 വരെ മർകസ് നോളജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹിൽ വെച്ചാണ് സംഗമം നടക്കുന്നത്. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാരുടെ നേതൃത്വത്തിൽ നടക്കുന്ന മൗലിദുൽ അക്ബറിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ സുലൈമാൻ മുസ്്ലിയാർ അധ്യക്ഷത വഹിക്കും. സമസ്ത വൈസ് പ്രസിഡന്റും മർകസ് വൈസ് പ്രസിഡന്റുമായ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും. സമസ്ത വൈസ് പ്രസിഡന്റും മർകസ് പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാരംഭ പ്രാർഥന നിർവഹിക്കും.
കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ബുഖാരി, സമസ്ത ട്രഷറർ കോട്ടൂർ കുഞ്ഞമ്മു മുസ്്ലിയാർ, സമസ്ത സെക്രട്ടറിമാരായ പൊന്മള അബ്ദുൽ ഖാദിർ മുസ്്ലിയാർ, പേരോട് അബ്ദുർറഹ്മാൻ സഖാഫി, മർകസ് ഡയറക്ടർ സി മുഹമ്മദ് ഫൈസി, ഹുസൈൻ സഖാഫി ചുള്ളിക്കോട് എന്നിവർ സംസാരിക്കും. ഡോ. എ പി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി സന്ദേശ പ്രഭാഷണം നടത്തും. സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി സ്വാഗതമാശംസിക്കും. മർകസ് വൈസ് പ്രസിഡന്റ് കെ കെ അഹ്്മദ് കുട്ടി മുസ്്ലിയാർ കട്ടിപ്പാറ, പി എ ഹൈദ്രൂസ് മുസ്്ലിയാർ, മാരായമംഗലം അബ്ദുർറഹ്മാൻ ഫൈസി, കെ പി മുഹമ്മദ് മുസ്്ലിയാർ കൊമ്പം, അബൂ ഹനീഫൽ ഫൈസി തെന്നല, വി പി എം ഫൈസി വില്ല്യാപ്പള്ളി, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി ചേളാരി, എസ് വൈ എസ് പ്രസിഡന്റ് സയ്യിദ് ത്വാഹാ സഖാഫി , പൊന്മള മുഹ്്യുദ്ദീൻ കുട്ടി ബാഖവി, സയ്യിദ് ഇസ്മാഈൽ ബുഖാരി കടലുണ്ടി, പി എസ് കെ മൊയ്തു മുസ്്ലിയാർ മാടവന, പട്ടുവം അബൂബക്കർ മുസ്്ലിയാർ, സയ്യിദ് ഹബീബ് കോയ തങ്ങൾ ചെരക്കാപറമ്പ്, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, ദേവർശോല അബ്ദുസ്സലാം മുസ്്ലിയാർ, എസ് എസ് എഫ് ദേശീയ ജനറൽ സെക്രട്ടറി സി പി ഉബൈദുല്ല സഖാഫി, സംസ്ഥാന പ്രസിഡന്റ്ഫിർദൗസ് സഖാഫി കടവത്തൂർ, എ പി കരീം ഹാജി, കുറ്റൂർ അബ്ദുർ റഹ്മാൻ ഹാജി സംബന്ധിക്കും.
കേരളത്തിന് അകത്ത് നിന്നും പുറത്ത് നിന്നുമായി ഇരുപതോളം സംഘങ്ങൾ മൗലിദ് പാരായണങ്ങൾക്ക് നേതൃത്വം നൽകും. മൗലിദ് സംഗമത്തിൽ പങ്കെടുക്കാനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിശ്വാസികൾ മർകസ് നോളജ് സിറ്റിയിൽ എത്തിത്തുടങ്ങി. പ്രത്യേകം തയ്യാറാക്കിയ റൗളത്തുൽ മുസ്തഫയിലാണ് വിശ്വാസികൾക്ക് തിരുശേഷിപ്പുകൾ കാണാൻ സൗകര്യം ഒരുക്കിയിരിക്കുന്നത്.

 

Latest