Ongoing News
ചെക്ക്പോസ്റ്റിൽ 30 കിലോ കഞ്ചാവുമായി മാവൂർ സ്വദേശി പിടിയിൽ
ആന്ധ്രയിൽ നിന്ന് കെ എസ് ആർ ടി സി ബസ്സിൽ കടത്താനായിരുന്നു ശ്രമം

കൽപ്പറ്റ | തോൽപെട്ടി ചെക്ക്പോസ്റ്റിൽ വൻ മയക്കുമരുന്ന് വേട്ട. 30 കിലോ കഞ്ചാവുമായി മാവൂർ സ്വദേശിയാണ് പിടിയിലായത്. ആന്ധ്രയിൽ നിന്നും കെ എസ് ആർ ടി സി ബസ്സിൽ കടത്തിയ 30 കിലോ കഞ്ചാവുമായി മാവൂർ പടാരുകുളങ്ങര സ്വദേശി രാജീവ് ആണ് പിടിയിലായത്.
സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിൻ്റെ തലവനായ അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ ടി അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡിലെ ഉദ്യോഗസ്ഥരും മാനന്തവാടി എക്സൈസ് ഇൻസ്പെക്ടറും പാർട്ടിയും തോൽപ്പെട്ടി എക്സൈസ് ചെക്പോസ്റ്റ് പാർട്ടിയും ചേർന്ന് തോൽപ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് പിടിയിലായത്.
പരിശോധനയിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് തലവൻ അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ അനിൽ കുമാറിനെ കൂടാതെ എക്സ് ഇൻസ്പെക്ടർമാരായ ബിൽജിത്, എസ് മധുസൂദനൻ നായർ, പ്രിവൻ്റീവ് ഓഫീസർമാരായ സുരേഷ് വെങ്ങാലികുന്നേൽ, അരുൺപ്രസാദ്, ചന്ദ്രൻ സിവിൽ എക്സൈസ് ഓഫീസർമാരായ എം എം അരുൺകുമാർ, മുഹമ്മദലി, സജി പോൾ, സുബിൻ, ശ്രീധരൻ തുടങ്ങിയവർ പങ്കെടുത്തു.