Connect with us

Uae

മാക്സ് ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂട്ടും അഹല്യ മെഡിക്കൽ ഗ്രൂപ്പും ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു

ഓങ്കോളജി, കാർഡിയോളജി, ട്രാൻസ്പ്ലാൻറ്, ന്യൂറോ സയൻസസ്, ഓർത്തോപീഡിക്‌സ് തുടങ്ങി വിവിധ മേഖലകളിലെ ഡോക്ടർമാരാണ് രോഗികളെ പരിശോധിക്കുന്നതിനായി അബുദബിയിലെത്തുക.

Published

|

Last Updated

അബുദബി | മാക്സ് ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂട്ട് ലിമിറ്റഡും അഹല്യ മെഡിക്കൽ ഗ്രൂപ്പും വിവിധ ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു. മാക്‌സ് ഹെൽത്ത്‌കെയറിന്റെ ഭാഗമായ നാനാവതി മാക്‌സ് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ മുതിർന്ന ഡോക്ടർമാർ, പരിശീലനത്തിന് ആവശ്യമായ എല്ലാ നിയമ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം കൃത്യമായ ഇടവേളകളിൽ അഹല്യ മെഡിക്കൽ ഗ്രൂപ്പിന്റെ അബുദബിയിലെ വിവിധ ആശുപത്രികളിൽ രോഗികളെ പരിശോധിക്കും.

ഓങ്കോളജി, കാർഡിയോളജി, ട്രാൻസ്പ്ലാൻറ്, ന്യൂറോ സയൻസസ്, ഓർത്തോപീഡിക്‌സ് തുടങ്ങി വിവിധ മേഖലകളിലെ ഡോക്ടർമാരാണ് രോഗികളെ പരിശോധിക്കുന്നതിനായി അബുദബിയിലെത്തുക. മാക്‌സ് ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂട്ട് സീനിയർ ഡയറക്ടറും ചീഫ് സെയിൽസ്, മാർക്കറ്റിംഗ് ഓഫീസറുമായ അനസ് അബ്ദുൽ വാജിദും അഹല്യ മെഡിക്കൽ ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. സംഗീത ശർമ്മയുമാണ് ഒപ്പ് വെച്ചത്.  

 

Latest