Connect with us

suresh gopi

കേന്ദ്രമന്ത്രിയായേക്കും; സുരേഷ് ഗോപി ഡല്‍ഹിയിലേക്ക്

താന്‍ തൃശൂരിന്റെ മാത്രമല്ല, തമിഴ്‌നാടിന്റെ കൂടി കാര്യങ്ങള്‍ നാക്കുന്ന എംപിയായിരിക്കുമെന്ന് സുരേഷ് ഗോപി

Published

|

Last Updated

തൃശൂര്‍ | തൃശൂരില്‍ നിന്നു വിജയിച്ച ബി ജെ പി സ്ഥാനാര്‍ഥി നടന്‍ സുരേഷ് ഗോപി ഡല്‍ഹിയിലേക്ക് തിരിക്കുന്നു. കേന്ദ്ര മന്ത്രിസഭയില്‍ സുരേഷ് ഗോപിയുണ്ടാകുമോയെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഡല്‍ഹിയാത്ര. ഇന്ന് വൈകിട്ട് 6.55ന് ഡല്‍ഹിയില്‍ എത്തുമെന്ന് സുരേഷ് ഗോപി പറഞ്ഞു.

താന്‍ തൃശൂരിന്റെ മാത്രമല്ല, തമിഴ്‌നാടിന്റെ കൂടി കാര്യങ്ങള്‍ നാക്കുന്ന എംപിയായിരിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. തമിഴ്‌നാട്ടില്‍ ബി ജെ പിക്ക് എം പി ഇല്ലാത്ത സാഹചര്യത്തിലാണ് സുരേഷ് ഗോപിയുടെ പ്രസ്താവന. തൃശൂര്‍ പൂരം നടത്തിപ്പിന് പുതിയ സ്‌ക്രിപ്റ്റ് ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. വിവാദത്തില്‍ കമ്മിഷണറേയും കലക്ടറേയും മാറ്റരുതെന്നും അവരെ കൊണ്ട് തന്നെ മുമ്പുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കും. തൃശൂര്‍ പൂരം നടത്തുന്നതിന് പുതിയ രീതിയുണ്ടാകും. ജനങ്ങളുടെ അസ്വാദനത്തിലും ആരാധനയിലും പ്രശ്‌നമില്ലാത്ത വിധം നല്ലരീതിയില്‍ നടത്തുന്നതിനുള്ള പദ്ധതിയായിരിക്കും നടപ്പാക്കുകയെന്നും സുരേഷ് ഗോപി പറഞ്ഞു.

കൊച്ചി മെട്രോ തൃശൂരിലേക്ക് നീട്ടാന്‍ വേണ്ടിയുള്ള ശ്രമം തുടരും. കഴിഞ്ഞ കുറെ വര്‍ഷമായി ലോക് നാഥ് ബെഹറയുമായി ഇക്കാര്യം സംസാരിക്കുന്നുണ്ട്. സാങ്കേതിക കാര്യങ്ങള്‍ പഠിക്കുന്നുണ്ട്. അന്ന് മെട്രോ അംബാസിഡറാക്കാന്‍ നോക്കിയപ്പോള്‍ അത് ചാണകമാകുമെന്ന് പറഞ്ഞു. ഇനിയിപ്പോ അവര്‍ പാര്‍ലമെന്റില്‍ ഈ ചാണകത്തെ സഹിക്കട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.

Latest