Connect with us

prathivaram book review

ജീവിതം മധുരമുള്ളതാക്കാം

ജീവിതമെന്നത് സന്താപവും സന്തോഷവും മേളിച്ചതാണ്. ജീവിതമെന്ന പരമ സത്യത്തെ ഉൾക്കൊണ്ട് നല്ല സ്വപ്നങ്ങൾ നെയ്തെടുക്കാനും അതിലൂടെ ജീവിതം സാർഥകമാക്കാനും വായനക്കാരനെ പ്രചോദിപ്പിക്കുന്ന രചന. പല കാരണങ്ങളാൽ ക്ലേശം നിറഞ്ഞ മനസ്സുള്ളവർക്ക് സമാശ്വാസവും കൂടി പകരുന്നതാണിത്. ആനന്ദത്തിന്റെ രഹസ്യത്തിലേക്ക് നിസ്വാർഥമായ അധ്വാനത്തിലൂടെ മാത്രമേ കടന്നെത്താൻ കഴിയുകയുള്ളൂവെന്ന് എഴുത്തുകാരൻ വിവരിക്കുന്നു.

Published

|

Last Updated

ത്മഹർഷത്തിന്റെ കുളിരണിയിച്ച്, ജീവിതത്തിന് പുതിയ ഭാവുകത്വം നൽകുന്ന അപൂർവ രചനയാണ് “ആനന്ദത്തിന്റെ രഹസ്യം’. ജീവിതമെന്നത് സന്താപവും സന്തോഷവും മേളിച്ചതാണ്. എന്നാൽ ജീവിതമെന്ന പരമ സത്യത്തെ ഉൾക്കൊണ്ട് നല്ല സ്വപ്നങ്ങൾ നെയ്തെടുക്കാനും അതിലൂടെ ജീവിതം സാർഥകമാക്കാനും വായനക്കാരനെ പ്രചോദിപ്പിക്കുന്ന രചനയാണിത്. പല കാരണങ്ങളാൽ ക്ലേശം നിറഞ്ഞ മനസ്സുള്ളവർക്ക് സമാശ്വാസവും കൂടി പകരുന്നതാണിത്. ആനന്ദത്തിന്റെ രഹസ്യത്തിലേക്ക് നിസ്വാർഥമായ അധ്വാനത്തിലൂടെ മാത്രമേ എത്താൻ കഴിയുകയുള്ളൂവെന്ന് എഴുത്തുകാരൻ തുറന്നെഴുതുന്നു. ഈ പരമമായ യാഥാർഥ്യത്തെ വായനക്കാരന്റെ മനതലത്തിലേക്ക് സരളമായി സന്നിവേഷിപ്പിക്കുകയാണ് ഗ്രന്ഥകാരൻ.
അധ്വാനിക്കൽ ഒരു തരം താഴ്ന്ന ഏർപ്പാടാണെന്ന് തെറ്റിദ്ധരിച്ചവർ ഇന്ന് ധാരാളമാണ്. എങ്ങനെയെങ്കിലും വെറുതെയിരുന്ന് പണമുണ്ടാക്കണമെന്ന് ആലോചിക്കുന്നവർ സമൂഹത്തിലിപ്പോൾ കൂടിവരുന്നു. അവർക്ക് നല്ലൊരു മറുമരുന്ന് കൂടി ഈ രചനയിൽ അടങ്ങിയിട്ടുണ്ട്. നവകാല ന്യൂജൻ മലയാളികൾക്ക് ഒത്തിരി പാഠങ്ങൾ ഗ്രഹിക്കാനുണ്ടിതിൽ. അധ്വാനത്തിന്റെ മഹത്വവും പ്രാധാന്യവും മനസ്സിലാക്കാൻ വേണ്ടി ലളിത വാക്കുകളിലൂടെ വിശാലമായ ആശയലോകം തന്നെ തുറന്നുവെക്കുന്നു. വശ്യമായ ശൈലി വായനക്ക് വിരസത ഇല്ലാതാക്കുന്നു.

ജോലി ചെയ്ത് ജീവിക്കുകയും അതിൽ ആത്മാഭിമാനം കാണുകയും വേണം. മാന്യതയും അന്തസ്സും നിലകൊള്ളുന്നത് കേവലം പണത്തിലല്ല. മറിച്ച് അത് സമ്പാദിച്ച മാർഗവും കൂടി ശരിയാകുമ്പോഴാണെന്ന കാര്യം നമ്മെ തര്യപ്പെടുത്തുന്നു. കനപ്പെട്ട പതിനൊന്ന് ചെറു പാഠങ്ങളുടെ സമാഹാരമാണ് ഇതിൽ വിഷയീഭവിക്കുന്നത്. മലയാളത്തിന്റെ വിശ്രൂത കവികളുടെ കവിതാ ശകലം കൊണ്ട് തുടങ്ങുന്ന ഒരോ അധ്യായങ്ങളും വിശുദ്ധ ഖുർആനിക വചന സന്ദേശവും പ്രവാചകൻ മുഹമ്മദ് നബി (സ്വ) യുടെ ഹദീസ് വാക്യവും ഉൾച്ചേർന്നതാണ്. ഇത് വിഷയത്തിന്റെ ആധികാരികതയെയും ആശയത്തിന്റെ ഗൗരവത്തെയും അടയാളപ്പെടുത്തുന്നു.

ആശങ്കകളോ ഭയപ്പാടോ ഇല്ലാതെ തന്നെ ജീവിത വിജയം കൈവരിക്കാൻ സാധിക്കും. “ഭയപ്പെടേണ്ട! അള്ളാഹു കൂടെയുണ്ട് ‘ എന്ന ഭാഗത്തിൽ ഇതുതന്നെയാണ് പ്രതിപാദ്യം. ശരിയായ വിശ്വാസത്തിലൂടെ ശുഭാപ്തി വിശ്വാസം ആർജിക്കാൻ കഴിയും. എപ്പോഴും നല്ല ചിന്തകൾ ഓർത്തെടുത്ത് സ്ഥിരോത്സാഹിയായി നിലകൊള്ളാൻ ഈ പുസ്തകം വലിയ പ്രേരണ നൽകുന്നു. അങ്ങനെ കഠിനാധ്വാന തത്പരനാകാനുള്ള ഇച്ഛാശക്തി നൽകുന്നു. കാരണം ജീവിതത്തിന് കുറുക്കുവഴികളില്ല. കഠിനാധ്വനം ചെയ്ത് സ്ഥിരോത്സാഹത്തോടെ ജീവിക്കുക. അതാണ് ആനന്ദത്തിന്റെ സുഖമെന്ന് എഴുത്തുകാരൻ ഓർമിപ്പിക്കുന്നു. ഈ സന്ദേശ സമർഥനത്തിന് “ആവുന്ന കാലത്ത് തൈ പത്തുവെച്ചാൽ, ആപത്തുകാലത്ത് കാ പത്ത് തിന്നാം ‘ എന്ന പഴഞ്ചൊല്ല് ആമുഖമായി ചേർത്തുവെച്ചു നടത്തിയ അവതരണം മികച്ചതായിട്ടുണ്ട്. (പേ: 60) .
എല്ലാവരും ജീവിതം സന്തോഷപൂർവമാക്കാൻ ശ്രമിക്കുന്നു. അതിന്റെ സാക്ഷാത്കാരത്തിന് ആവശ്യമായ വലിയ ആശയ കഴമ്പുള്ള സന്ദേശമാണ് ഈ പുസ്തത്തിലൂടെ കൈമാറുന്നത്.

വായനക്കാരുടെ ഉള്ളിലേക്ക് ദിശാബോധം നൽകുന്ന പരുവത്തിലാണ് വിഷയത്തിന്റെ സമർത്തനവും ക്രമീകരണവും ചിട്ടപ്പെടുത്തിയത്. നിറമുള്ള സ്വപ്നം രൂപപ്പെടുത്തിയെടുത്ത് ഉയർന്ന്, വളർന്ന് വിജയശ്രീലാളിതനായി ജീവിക്കണം. അപ്പോൾ സന്തോഷമുള്ള ജീവിതം കൈവരും. അതിന് കഠിനമായ ശ്രമം കൂടെ വേണം. അപ്പോഴാണ് ആന്ദത്തിന്റെ രഹസ്യം പൂത്തുലയുകയുള്ളൂ. നാളെകളെ ഹരിതാഭമാക്കാൻ ഉതകുന്ന അമൂല്യ രചനയാണിതെന്ന് പറയാം. സജീർ ബുഖാരിയാണ് രചയിതാവ്. പ്രസാധകർ ഐ പി ബി.

Latest