Connect with us

Health

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാം; അഞ്ച് കാര്യങ്ങള്‍

ഇന്‍സുലിന്‍ സംവേദന ക്ഷമത മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുന്ന മികച്ച ഭക്ഷണമാണ് ഇഞ്ചി.

Published

|

Last Updated

പ്രമേഹം ഇന്ന് പലരും നേരിടുന്ന ഒരു ജീവിതശൈലി രോഗമാണ്. ഭക്ഷണത്തിലെ നിയന്ത്രണങ്ങള്‍ കൊണ്ടാണ് ഇത് പ്രധാനമായും നമുക്ക് വരുതിയില്‍ നിര്‍ത്താന്‍ കഴിയുക. എന്നാല്‍ രക്തത്തിലെ പ്രമേഹത്തിന്റെ അല്ലെങ്കില്‍ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന ചില സുഗന്ധ വ്യഞ്ജനങ്ങളെയാണ് നമ്മള്‍ ഇന്ന് പരിചയപ്പെടുന്നത്.

കറുവപ്പട്ട

ഇന്‍സുലിന്‍ സംവേദന ക്ഷമത വര്‍ദ്ധിപ്പിക്കുകയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നതിലൂടെ കറുവപ്പട്ട രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ കുറവ് വരുത്തുന്നു. ഇത് ഓട്‌സ്, തൈര്, കാപ്പി എന്നിവയ്‌ക്കൊപ്പം ചേര്‍ത്ത് ശരീരത്തിനകത്ത് എത്തിക്കാവുന്നതാണ്.

മഞ്ഞള്‍

മഞ്ഞളില്‍ കുര്‍ക്കുമിന്റെ അളവ് കൂടുതലാണെന്ന് എല്ലാവര്‍ക്കും അറിയാം. ഇത് ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കും. ഇത് കറികളിലും ചോറ് ഉള്‍പ്പെടെയുള്ള വിഭവങ്ങളിലും സ്മൂത്തികളിലും ചേര്‍ത്ത് ശരീരത്തില്‍ എത്തിക്കാവുന്നതാണ്.

ഇഞ്ചി

ഇന്‍സുലിന്‍ സംവേദന ക്ഷമത മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുന്ന മികച്ച ഭക്ഷണമാണ് ഇഞ്ചി. ഇത് സൂപ്പ്, കറികള്‍, മറ്റ് ഭക്ഷ്യവസ്തുക്കള്‍ എന്നിവയില്‍ ചേര്‍ത്തും വെള്ളത്തില്‍ ചേര്‍ത്തും ശരീരത്തില്‍ എത്തിക്കാവുന്നതാണ്.

വെളുത്തുള്ളി

വെളുത്തുള്ളിയില്‍ അലിസിന്‍ അടങ്ങിയിട്ടുണ്ട്. ഇത് ആന്റി ഇന്‍ഫ്‌ളമേറ്ററി ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ഉള്ള ഒരു സംയുക്തമാണ്. ഇത് ഇന്‍സുലിന്‍ സംവേദന ക്ഷമത മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കും. പാസ്തയിലും കറികളിലും മറ്റു ഭക്ഷണങ്ങളിലും വെളുത്തുള്ളി തന്നെ കറിയായോ അച്ചാറായോ ഒക്കെ ശരീരത്തിനകത്ത് എത്തിക്കാവുന്നതാണ്.

ഉലുവ

ഉലുവയില്‍ ഉയര്‍ന്ന അളവില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും കാര്‍ബോഹൈഡ്രേറ്റ് രക്തത്തിലേക്ക് ചെയ്യുന്നതിന് കാലതാമസം വരുത്തുന്നതിനും സഹായിക്കും.

പ്രമേഹത്തിനൊപ്പം മറ്റെന്തെങ്കിലും അസുഖം കൂടിയുള്ളവരാണ് നിങ്ങളെങ്കില്‍ ഈ സുഗന്ധവ്യഞ്ജനങ്ങളും മറ്റു ഭക്ഷ്യ വസ്തുക്കളും ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതിന് മുന്‍പ് ഒരു ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.