Connect with us

National

ദീര്‍ഘായുസും ആരോഗ്യവും ഉണ്ടാകട്ടെ; സോണിയക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോദി

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, ശശി തരൂര്‍ എംപി, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ എന്നിവരും സോണിയക്ക് ആശംസകള്‍ നേര്‍ന്നു.

Published

|

Last Updated

ന്യൂഡല്‍ഹി| കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദീര്‍ഘായുസ്സോടെയും ആരോഗ്യത്തോടെയും ഇരിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടേയെന്ന് നരേന്ദ്ര മോദി എക്‌സിലൂടെ ആശംസിച്ചു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, ശശി തരൂര്‍ എംപി, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ എന്നിവരും സോണിയക്ക് ആശംസകള്‍ നേര്‍ന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള അക്ഷീണ വക്താവ് എന്നാണ് ഖാര്‍ഗെ സോണിയ ഗാന്ധിയെ വിശേഷിപ്പിച്ചത്.

സോണിയ ഗാന്ധി കോണ്‍ഗ്രസിനെ മികച്ച രീതിയില്‍ നയിച്ചിട്ടുണ്ട്. നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അവര്‍ പ്രചോദനമായി തുടരുന്നുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.

 

 

 

Latest