National
വിജയകരമായ ഒരു ഭരണകാലം ഉണ്ടാവട്ടെ; സഹകരണത്തിന് കാത്തിരിക്കുന്നു: ഡോണൾഡ് ട്രംപിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
യുഎസിന്റെ 47-മത് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റതിന് പിന്നാലെയാണ് പ്രധാനമന്ത്രി ആശംസ അറിയിച്ചത്.
ന്യൂഡല്‍ഹി| അമേരിക്കയുടെ 47ാം പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഡോണാള്‍ഡ് ട്രംപിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.വിജയകരമായ ഒരു ഭരണകാലം ഉണ്ടാകാന്‍ ആശംസകള്‍ നേരുന്നതായി മോദി എക്സില്‍ കുറിച്ചു.
ഇന്ത്യക്കും അമേരിക്കയ്ക്കും പ്രയോജനപ്പെടുന്നതും ഒപ്പം ലോകത്തിന്റെ മികച്ച ഭാവി രൂപപ്പെടുത്തുന്നതിനും ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായും മോദി എക്‌സില്‍ കുറിച്ച ആശംസാ സന്ദേശത്തില്‍ വ്യക്തമാക്കി.
യുഎസിന്റെ 47-മത് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റതിന് പിന്നാലെയാണ് പ്രധാനമന്ത്രി ആശംസ അറിയിച്ചത്. വൈസ് പ്രസിഡന്റായി ജെ ഡി വാന്‍സും അധികാരമേറ്റു. അതിശൈത്യത്തെ തുടര്‍ന്ന് ക്യാപ്പിറ്റള്‍ മന്ദിരത്തിനുള്ളിലെ പ്രശസ്തമായ താഴികക്കുടത്തിനു താഴെയൊരുക്കിയ വേദിയിലായിരുന്നു സത്യപ്രതിജ്ഞ.