Connect with us

Kerala

മേയര്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കം;ഡ്രൈവറുടെ പരാതിയില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍

മെയ് ഒമ്പതിന് നടക്കുന്ന സിറ്റിങ്ങില്‍ കേസ് വീണ്ടും പരിഗണിക്കും.

Published

|

Last Updated

തിരുവനന്തപുരം | മേയര്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ ഡ്രൈവറുടെ പരാതിയിയെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍. കെഎസ്ആര്‍ടിസി ബസ് നടുറോഡില്‍ തടഞ്ഞിട്ട് മേയര്‍ ഉള്‍പ്പെടെയുള്ളവര്‍ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന പരാതിയിലാണ് കമ്മീഷന്റെ നടപടി.

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറും കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടറും അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍ പേഴ്‌സണും ജൂഡീഷ്യല്‍ അംഗവുമായ കെ ബൈജൂനാഥ് ഉത്തരവിട്ടു.മെയ് ഒമ്പതിന് നടക്കുന്ന സിറ്റിങ്ങില്‍ കേസ് വീണ്ടും പരിഗണിക്കും.

നേമം സ്വദേശി എല്‍എച്ച് യദു സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ആര്യ രാജേന്ദ്രന്‍, കെഎം സച്ചിന്‍ദേവ്, അരവിന്ദ് കണ്ടാലറിയാവുന്ന രണ്ടു പേര്‍, എന്നിവര്‍ക്കെതിരെയാണ് പരാതി.

Latest