Kerala
മേയര്‍ - കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കം; മേയര്‍ ആര്യ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്തും
ഡ്രൈവര്‍ അശ്ലീലം കാണിച്ചതാണ് പ്രശ്‌നത്തിന്റെ തുടക്കമെന്നു മേയര്‍ ആര്യ രാജേന്ദ്രന്‍ ആരോപിച്ചിരുന്നു
തിരുവനന്തപുരം| മേയര്‍ – കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴി മജിസ്‌ട്രേറ്റിനു മുന്നില്‍ രേഖപ്പെടുത്തും. ഡ്രൈവര്‍ക്കെതിരായ ലൈംഗികാതിക്ഷേപ പരാതിയിലാണ് മൊഴി രേഖപ്പെടുത്തുന്നത്.
തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ പൊലീസ് അപേക്ഷ നല്‍കി. ഡ്രൈവര്‍ അശ്ലീലം കാണിച്ചതാണ് പ്രശ്‌നത്തിന്റെ തുടക്കമെന്നു മേയര്‍ ആര്യ രാജേന്ദ്രന്‍ ആരോപിച്ചിരുന്നു. പിന്നാലെ പരാതി നല്‍കുകയായിരുന്നു.
---- facebook comment plugin here -----