Connect with us

Malappuram

മഅദിന്‍ ഇര്‍ഷാദ് പബ്ലിക് സ്‌കൂളില്‍ മഴവില്‍ ക്ലബ് ലോഞ്ചിംഗ്

പ്രിന്‍സിപ്പല്‍ ഷെരീഫ് വെളിമുക്കിന്റെ അധ്യക്ഷതയില്‍ ഇസ്ഹാഖ് സഖാഫി സംഗമം ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

മഅദിന്‍ തൃപ്പനച്ചി ഇര്‍ഷാദ് പബ്ലിക് സ്‌കൂള്‍ മഴവില്‍ ക്ലബ് അംഗങ്ങള്‍

മേങ്ങം | തൃപ്പനച്ചി മഅദിന്‍ ഇര്‍ഷാദ് പബ്ലിക് സ്‌കൂളില്‍ മഴവില്‍ ക്ലബ് രൂപവത്കരിച്ചു. വിദ്യാര്‍ഥികളിലെ അക്കാദമിക് പുരോഗതി മുന്‍നിര്‍ത്തി സേവന തത്പരതയും സംസ്‌കാര ബോധവുമുള്ള ലീഡര്‍ഷിപ്പിനുതകുന്ന വിദ്യാര്‍ഥികളെ വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം.

പ്രിന്‍സിപ്പല്‍ ഷെരീഫ് വെളിമുക്കിന്റെ അധ്യക്ഷതയില്‍ ഇസ്ഹാഖ് സഖാഫി സംഗമം ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഗഫൂര്‍ സഖാഫി വിളയില്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു. നദീം ആന്‍ഡ് പാര്‍ട്ടി മഴവില്‍ ഗാനമാലപിച്ചു. സുഹൈല്‍ റഹ്മാനി, ശിഹാബുദ്ദീന്‍ സഖാഫി, ഉനൈസ് അദനി പ്രസംഗിച്ചു.

മഴവില്‍ ക്ലബ് അംഗങ്ങളായി മുഹമ്മദ് റാസി (ചീഫ്) എം പി സിനാന്‍, കെ ടി മുഹമ്മദ് യാസീന്‍ (അസി. ചീഫ്), കെ ടി യാസീന്‍ അലി (ക്യാപ്റ്റന്‍), പി മുഹമ്മദ് ബിഷ്ര്‍, പി ത്വാഹിര്‍ (വൈസ് ക്യാപ്റ്റന്‍) എന്നിവരെ തിരഞ്ഞെടുത്തു.

 

Latest