Kerala
റെയ്ഡിന് പിന്നില്‍ എംബി രാജേഷ്; ഭരണത്തിന്റെ അവസാനമായി: വി ഡി സതീശന്‍
തിരഞ്ഞെടുപ്പിന് മുമ്പ് രാജിവച്ചില്ലെങ്കില്‍ ശക്തമായ സമരം ഉണ്ടാകുമെന്ന് വിഡി സതീശന്‍
തിരുവനന്തപുരം | തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതുവരെ ഉണ്ടാകാത്ത രാഷ്ട്രീയ ഗൂഢാലോചനയാണ് പാലക്കാട്ടെ ഹോട്ടല്‍ റെയ്‌ഡെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിപിഎം-ബിജെപി നേതാക്കളുടെ അറിവോടെയാണ് റെയ്ഡ് നടന്നതെന്ന് വിഡി സതീശന്‍ ആരോപിച്ചു. റെയ്ഡിന് പിന്നിലെ തിരക്കഥക്ക് പിന്നില്‍ എം ബി രാജേഷും ഭാര്യ സഹോദരനും ബിജെപി നേതാക്കളും ആണെന്ന് വിഡി സതീശന്‍ ആരോപിച്ചു.
കൊടകര കുഴല്‍പ്പണ കേസിലെ ജാള്യത മറയ്ക്കാനാണ് റെയ്ഡ് .വനിതാ നേതാക്കളെ അപമാനിക്കാനായിരുന്നു. കേരള പോലീസിനെ ഏറ്റവും നാണംകെട്ട പോലീസ് ആക്കി. രാജാവിനെക്കാള്‍ രാജഭക്തി കാണിക്കുന്ന പോലീസുകാര്‍ ചെവിയില്‍ നുള്ളിക്കോളൂ. ഈ ഭരണത്തിന്റെ അവസാനമായെന്ന് വിഡി സതീശന്‍ പറഞ്ഞു.
പാര്‍ട്ടി ചാനല്‍ എങ്ങനെയാണ് റെയ്ഡ് വിവരം അറിഞ്ഞതെന്ന് വിഡി സതീശന്‍ ചോദിച്ചു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ സാന്നിധ്യം ഉണ്ടായിരുന്നു. അഴിമതിയുടെ പണപ്പെട്ടി ക്ലിഫ് ഹൗസിലാണ് -പ്രതിപക്ഷ നേതാവ് പറഞ്ഞു. പി കെ ശ്രീമതിയുടെ മുറിയില്‍ ആരും മുട്ടിയില്ല. എം ബി രാജേഷ് ഒരു നിമിഷം കസേരയില്‍ ഇരിക്കാന്‍ യോഗ്യനല്ല. രാജിവച്ച് ഇറങ്ങിപ്പോകണം. തിരഞ്ഞെടുപ്പിന് മുമ്പ് രാജിവച്ചില്ലെങ്കില്‍ ശക്തമായ സമരം ഉണ്ടാകുമെന്ന് വിഡി സതീശന്‍ പറഞ്ഞു. മന്ത്രിയും അളിയനും കൂടിയാണ് ഗൂഢാലോചന നടത്തിയത്. ടിവി രാജേഷിന്റെ മുറി പരിശോധിച്ചിട്ടില്ല. ഗുണ്ടാ സംഘത്തിന് കാവല്‍ നിന്ന ആളാണ് എ എ റഹീമെന്നും വിഡി സതീശന്‍ പറഞ്ഞു.