Connect with us

Kerala

എം ബി രാജേഷ് മന്ത്രിയായി അധികാരമേറ്റു

രാവിലെ 11 ന് രാജ്ഭവന്‍ ഓഡിറ്റോറിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്

Published

|

Last Updated

തിരുവനന്തപുരം |  നിയമസഭാ സ്പീക്കര്‍ സ്ഥാനം രാജിവച്ച എം ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തദ്ദേശഭരണ, എക്‌സൈസ് വകുപ്പ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന്‍ രാജിവെച്ച ഒഴിവിലാണ് എം ബി രാജേഷ് മന്ത്രിയാകുന്നത്. രാവിലെ 11 ന് രാജ്ഭവന്‍ ഓഡിറ്റോറിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു
എംവി ഗോവിന്ദന്‍ കൈകാര്യം ചെയ്തിരുന്ന തദ്ദേശം,എക്‌സൈസ് വകുപ്പുകള്‍ തന്നെ രാജേഷിന് ലഭിക്കാനാണ് സാധ്യത. രാജേഷ് രാജിവെച്ചതിനെ തുടര്‍ന്നുള്ള നിയമസഭ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 12 ന് നടക്കും.ഇതിനായി പ്രത്യേക നിയമസഭ സമ്മേളനം വിളിക്കാനാണ് തീരുമാനം.

 

ഭരണപക്ഷത്തിന് ഭൂരിപക്ഷമുറപ്പായതിനാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എഎന്‍ ഷംസീറിനെ സ്പീക്കറായി തിരെഞ്ഞെടുക്കും. സ്ഥാനാഥിയെ നിര്‍ത്തുന്ന കാര്യത്തില്‍ യുഡിഎഫില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

 

.

 

Latest