Kerala
എം ബി എ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവം; പുനപ്പരീക്ഷ നടത്താന്‍ കേരള സര്‍വകലാശാല തീരുമാനം
പുനപ്പരീക്ഷ തിങ്കളാഴ്ച. തിങ്കളാഴ്ച വരാന്‍ കഴിയാത്തവര്‍ക്ക് 22ന് പരീക്ഷയെഴുതാം. ഉത്തരക്കടലാസ് നഷ്ടപ്പെടുത്തിയ അധ്യാപകനെ പരീക്ഷാ നടത്തിപ്പില്‍ നിന്ന് പൂര്‍ണമായി ഡിബാര്‍ ചെയ്യും.

തിരുവനന്തപുരം | കേരള സര്‍വകലാശാലയുടെ എം ബി എ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ വീണ്ടും പരീക്ഷ നടത്താന്‍ തീരുമാനം. പുനപ്പരീക്ഷ തിങ്കളാഴ്ച തന്നെ നടത്തുമെന്ന് സിന്‍ഡിക്കേറ്റ് ഉപ സമിതി അറിയിച്ചു.
തിങ്കളാഴ്ച വരാന്‍ കഴിയാത്തവര്‍ക്ക് 22ന് പരീക്ഷയെഴുതാം. ഉത്തരക്കടലാസ് നഷ്ടപ്പെടുത്തിയ അധ്യാപകനെതിരെയും നടപടി സ്വീകരിച്ചു. സര്‍വകലാശാലാ പരീക്ഷാ നടത്തിപ്പില്‍ നിന്ന് പൂര്‍ണമായി ഡിബാര്‍ ചെയ്യും.
സംഭവത്തില്‍ സര്‍വകലാശാലക്കും അധ്യാപകനും വീഴ്ച പറ്റിയെന്ന് വി സി വ്യക്തമാക്കി.
---- facebook comment plugin here -----