Connect with us

Sports

എംബാപ്പെ പിഎസ്ജി വിടുന്നു; ഇനി റയലില്‍

2017ല്‍ മൊണാക്കോയ്ക്ക് ഫ്രഞ്ച് ലീഗ് വണ്‍ കിരീടം സമ്മാനിച്ചായിരുന്നു താരം പിഎസ്ജിയിലേക്ക് എത്തിയത്

Published

|

Last Updated

പാരീസ് | അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ഈ സീസണ്‍ അവസാനത്തോടെ താന്‍ പാരിസ് സെന്റ് ജെര്‍മെയ്ന്‍ (പിഎസ്ജി) ടീമില്‍ നിന്നു പടിയിറങ്ങുമെന്നു കിലിയന്‍ എംബാപ്പെ. വീഡിയോ സന്ദേശത്തിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

താരം അടുത്ത സീസണ്‍ മുതല്‍ റയല്‍ മാഡ്രിഡിന് വേണ്ടി കളിക്കും. മൊണാക്കോയില്‍ നിന്ന് 2017 ലാണ് എംബാപ്പെ പിഎസ്ജിയിലേക്ക് എത്തിയത്. 2017ല്‍ മൊണാക്കോയ്ക്ക് ഫ്രഞ്ച് ലീഗ് വണ്‍ കിരീടം സമ്മാനിച്ചായിരുന്നു താരം പിഎസ്ജിയിലേക്ക് എത്തിയത്.

പിഎസ്ജിയിലെ എന്റെ അവസാന വര്‍ഷമാണിത്. ഇക്കാര്യം എല്ലാവരേയും അറിയിക്കുന്നു. ദിവസങ്ങള്‍ മാത്രമേ ഇനി പിഎസ്ജിക്കൊപ്പമുണ്ടാകൂ. ഞായറാഴ്ച ടൗളോസിനെതിരെ എന്റെ അവസാന ഹോം പോരാട്ടത്തിനാണ് ഞാന്‍ ഇറങ്ങുന്നത്’- ക്ലബ് വിടുന്നതുമായി ബന്ധപ്പെട്ട് താരം വ്യക്തമാക്കി.

റയല്‍ മാഡ്രിഡ് എംബാപ്പെയുടെ വരവ് അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്നാണ് വിവരം.പിഎസ്ജിക്കൊപ്പം ആറ് ലീഗ് വണ്‍ കിരീട നേട്ടത്തില്‍ പങ്കാളിയായി. മൂന്ന് ഫ്രഞ്ച് കപ്പും താരത്തിനു സ്വന്തമായി. പിഎസ്ജിക്കായി 255 ഗോളുകള്‍ നേടി താരം റെക്കോര്‍ഡിട്ടു. ഈ സീസണില്‍ മൊത്തം പോരാട്ടങ്ങളില്‍ ടീമിനായി 43 ഗോളുകള്‍ നേടി. ഫ്രഞ്ച് ലീഗ് വണില്‍ മാത്രം 26 ഗോളുകള്‍.