Connect with us

Kerala

എം ബി ബി എസ്: വിജയ മാനദണ്ഡത്തില്‍ ഭേദഗതി വരുത്തി ദേശീയ മെഡിക്കല്‍ കമ്മീഷന്‍

എഴുത്തു പരീക്ഷയും പ്രായോഗിക പരീക്ഷയും ചേര്‍ത്ത് ഓരോ വിഷയത്തിനും 50 ശതമാനം മാര്‍ക്ക് നേടിയാല്‍ വിജയം നേടാം.

Published

|

Last Updated

തിരുവനന്തപുരം | എം ബി ബി എസ് വിജയ മാനദണ്ഡത്തില്‍ ഭേദഗതി വരുത്തി ദേശീയ മെഡിക്കല്‍ കമ്മീഷന്‍. വിജയത്തിന് എഴുത്തു പരീക്ഷയിലും പ്രായോഗിക പരീക്ഷയിലും പ്രത്യേകം 50 ശതമാനം മാര്‍ക്ക് നേടണമെന്ന മാനദണ്ഡത്തിലാണ് ഭേദഗതി വരുത്തിയത്.

ഇനി മുതല്‍ എഴുത്തുപരീക്ഷയും പ്രായോഗിക പരീക്ഷയും ചേര്‍ത്ത് ഓരോ വിഷയത്തിനും 50 ശതമാനം മാര്‍ക്ക് നേടിയാല്‍ വിജയം നേടാം. പ്രായോഗിക പരീക്ഷയില്‍ ലാബ്, ക്ലിനിക്കല്‍, വൈവ എന്നിവയും ഉള്‍പ്പെടും. കഴിഞ്ഞ ഒന്നിനാണ് ഇതുസംബന്ധിച്ച ഉത്തരവ് മെഡിക്കല്‍ കമ്മീഷന്‍ പുറപ്പെടുവിച്ചത്.

രണ്ട് പേപ്പറുകള്‍ ഉള്ള വിഷയമാണെങ്കില്‍ ഓരോന്നിനും 40 ശതമാനം വീതം മാര്‍ക്ക് നേടണം. സര്‍വകലാശാല നടത്തുന്ന പരീക്ഷകളില്‍ 60:40 അല്ലെങ്കില്‍ 40:60 (എഴുത്തുപരീക്ഷ: പ്രായോഗിക പരീക്ഷ) എന്നിങ്ങനെ മാര്‍ക്ക് നേടണം.

 

Latest