Ongoing News
എം ബി ഇസഡ് സാറ്റ് ഈ മാസം വിക്ഷേപിക്കും
സ്പേസ് എക്സ് ഫാൽക്കൺ ഒമ്പത് റോക്കറ്റിലായിരിക്കും വിക്ഷേപണം.
ദുബൈ| മേഖലയിൽ വികസിപ്പിച്ചെടുത്ത ഏറ്റവും നൂതനവും വലുതുമായ ഉപഗ്രഹമായ മുഹമ്മദ് ബിൻ സായിദ് സാറ്റ് (എം ബി ഇസഡ് സാറ്റ്) ഈ മാസം വിക്ഷേപിക്കും. മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററിന്റെ മേൽനോട്ടത്തിൽ ഉപഗ്രഹത്തിന്റെ മെക്കാനിക്കൽ സംവിധാനങ്ങളുടെ 90 ശതമാനവും ഇലക്ട്രോണിക് സംവിധാനങ്ങളും രാജ്യത്താണ് നിർമിച്ചിരിക്കുന്നത്.
സ്പേസ് എക്സ് ഫാൽക്കൺ ഒമ്പത് റോക്കറ്റിലായിരിക്കും വിക്ഷേപണം. ഉയർന്ന റെസല്യൂഷൻ കാമറ ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യ ഉൾക്കൊള്ളുന്നതാണ് ഉപഗ്രഹം.
ദുബൈ അൽ ഖവാനീജിലുള്ള മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രത്തിലെ ബഹിരാകാശ ദൗത്യ കൺട്രോൾ റൂമിൽ നിന്നാണ് എം ബി ഇസഡ് സാറ്റ് പ്രവർത്തിക്കുകയും നിരീക്ഷിക്കുകയും ചെയ്യുക. ഭ്രമണപഥത്തിൽ ദൗത്യങ്ങൾ പൂർത്തിയാക്കുന്ന യു എ ഇ ഉപഗ്രഹങ്ങളുമായി ഇത് ചേരുകയും കേന്ദ്രത്തിന്റെ കഴിവുകൾ ഗണ്യമായി വർധിപ്പിക്കുകയും ചെയ്യും.