Connect with us

Kannur

എം സി ജോസഫൈന് ഹൃദയാഘാതം; ഐ സി യുവില്‍

കണ്ണൂര്‍ എ കെ ജി ആശുപത്രിയിലെ ഐ സി യുവില്‍ പ്രവേശിപ്പിച്ചു.

Published

|

Last Updated

കണ്ണൂര്‍ | സി പി എം കേന്ദ്ര കമ്മിറ്റിയംഗവും സംസ്ഥാന വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷയുമായ എം സി ജോസഫൈന് ഹൃദയാഘാതം. സി പി എമ്മിന്റെ 23ാം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ വെച്ചായിരുന്നു ഹൃദയാഘാതം. അവരെ കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെൻ്റിലേറ്ററിലാണ് അവരുള്ളത്. ജമ്മു കശ്മീരില്‍ നിന്നുള്ള പ്രതിനിധി യൂസുഫ് തരിഗാമിക്കും ഇന്ന് ദേഹാസ്വാസ്ഥ്യമുണ്ടായിരുന്നു.