Malappuram
എം ഡി ഐ പ്രാർത്ഥന മജ്ലിസ് നാളെ

കരുളായി | മദാറുദ്ദഅ് വതിൽ ഇസ്ലാമിയ്യ:(എം ഡി ഐ) പ്രതിമാസം നടത്തുന്ന ജലാലിയ്യ: റാത്വീബും പ്രാർത്ഥന മജ്ലിസും നാളെ (മാർച്ച് 26 ബുധൻ) നടക്കും. ഉച്ചക്ക് ഒരു മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ കിണറ്റിങ്ങൽ എം.ഡി.ഐ ക്യാമ്പസിലാണ് പരിപാടി.
കേരള മുസ് ലിം ജമാഅത്ത് ജില്ല പ്രസിഡൻ്റ് കുറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി ഉദ്ഘാടനം ചെയ്യും. അബൂബക്കർ സഅദി ഉദ്ബോധന പ്രഭാഷണം നടത്തും. ജലാലിയ്യ: റാത്വിബിന് ശമീർ സഖാഫിയും, മിദ്ലാജ് സഅദിയും സമാപന പ്രാർത്ഥന മജ്ലിസിന് എളംങ്കൂർ മുത്തുക്കോയ തങ്ങളും നേതൃത്വം നൽകും. തുടർന്ന് ആയിരത്തിയഞ്ഞൂറ് ആളുകൾക്കുള്ള ഇഫ്ത്വാർ ഭക്ഷണ വിതരണവും നടക്കും.
ഇതു സംബന്ധമായി ചേർന്ന സംഘാടക മ്പമിതി യോഗത്തിൽ പ്രസിഡൻ്റ് എം. അബു മുസ്ലിയാർ അധ്യക്ഷത വഹിച്ചു. സി. കുഞ്ഞുമുഹമ്മദ് ചീരക്കുഴി, കെ.ടി. അബ്ദുല്ല മുസ്ലിയാർ, കെ.സി. അബ്ദുല്ല മുസ്ലിയാർ, കെ.പി. ജമാൽ , ഖാദർ മുസ്ലിയാർ,പി.കെ. ഉസ്മാൻ, ഇ.കെ. ശാഫി, ടി.പി.സിദ്ധീഖ് സി.കെ. നാസർ മുസ്ലിയാർ, എം ശൗഖത്ത് സംബന്ധിച്ചു.