Connect with us

Kerala

പിടിയിലായ പ്രതിയുടെ വയറ്റില്‍ എം ഡി എം എ കണ്ടെത്തി

എം ഡി എം എ വിഴുങ്ങി മരിച്ച ശാനിദിന്റെ സുഹൃത്താണ് ഫായിസ്

Published

|

Last Updated

കോഴിക്കോട് | താമരശ്ശേരിയില്‍ നിന്ന് പിടിയിലായ ഫായിസ് എം ഡി എം എ വിഴുങ്ങിയതായി സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ സ്‌കാനിംഗില്‍ വയറ്റില്‍ നിന്ന് എം ഡി എം എ കണ്ടെത്തി.

ഇന്നലെ ഭാര്യക്കും കുഞ്ഞിനുമെതിരെ വധഭീഷണി മുഴക്കിയതിന് പിന്നാലെയാണ്
പോലീസ് പിടിയിലായത്. ഈ സമയം കൈയിലുണ്ടായിരുന്ന എം ഡി എം എ പ്രതി
വിഴുങ്ങിയതായി പോലീസിന് സംശയമുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് ഫായിസിനെ വിദഗ്ധ പരിശോധനക്ക് വിധേയമാക്കിയത്. നാല് ദിവസം മുമ്പ് വിദേശത്ത് നിന്ന് നാട്ടിലെത്തിയ ഫായിസ് എം ഡി എം എ വിഴുങ്ങി മരിച്ച ശാനിദിന്റെ സുഹൃത്താണ്.

Latest