Kerala
താമരശ്ശേരി ചുരത്തില്‍ അപകടത്തില്‍പ്പെട്ട ജീപ്പിലും പരുക്കേറ്റ യുവാവിന്റെ പോക്കറ്റിലും എംഡിഎംഎ; കേസ്
ഇന്നലെ രാവിലെ ഒമ്പതു മണിക്ക് ചുരം രണ്ടാം വളവില്‍ നിന്ന് ഥാര്‍ ജീപ്പ് കൊക്കയിലേക്ക് വീഴുകയായിരുന്നു.

കോഴിക്കോട്| താമരശേരി-വയനാട് ചുരത്തില്‍ അപകടത്തില്‍പ്പെട്ട ഥാര്‍ ജീപ്പില്‍ നിന്നും പരുക്കേറ്റ യുവാവിന്റെ പോക്കറ്റില്‍ നിന്നും എംഡിഎംഎ കണ്ടെടുത്തു. സംഭവത്തില്‍ ജീപ്പിലുണ്ടായിരുന്ന രണ്ട് പേര്‍ക്കെതിരെ താമരശ്ശേരി പോലീസ് കേസെടുത്തു. കൈതപ്പൊയില്‍ പാറക്കല്‍ ഇര്‍ഷാദ്, അടിവാരം പൂവിലേരി ഫാരിസ് എന്നിവര്‍ക്കെതിരെയാണ് കേസ്. രണ്ട് പേരും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ രാവിലെ ഒന്‍പത് മണിക്ക് ചുരം രണ്ടാം വളവില്‍ നിന്ന് ഥാര്‍ ജീപ്പ് കൊക്കയിലേക്ക് മറിയുകയായിരുന്നു. അപകടം അറിഞ്ഞെത്തിയ നാട്ടുകാരാണ് 60 അടി താഴ്ചയില്‍ നിന്നും ഇര്‍ഷാദിനേയും ഫാരിസിനേയും രക്ഷപ്പെടുത്തിയത്. ആശുപത്രിയിലെ പരിശോധനക്കിടെയാണ് ഇര്‍ഷാദിന്റെ പോക്കറ്റില്‍ നിന്നും എംഡിഎംഎയുടെ ചെറിയ പാക്കറ്റ് കണ്ടെത്തുന്നത്.
തുടര്‍ന്ന് പോലീസ് അപകടം നടന്ന സ്ഥലത്തെത്തി ക്രെയിന്‍ ഉപയോഗിച്ച് ജീപ്പ് ഉയര്‍ത്തി വാഹനത്തില്‍ പരിശോധന നടത്തി. ജീപ്പില്‍ നിന്നും രണ്ട് പാക്കറ്റ് എംഡിഎംഎ കൂടി കണ്ടെത്തി. അപകടമുണ്ടായ സ്ഥലത്തോട് ചേര്‍ന്നുള്ള റിസോട്ടില്‍ മുറിയെടുത്തായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. അപകടത്തില്‍പ്പെട്ട വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.