Connect with us

Kerala

തൃശൂരില്‍ ടൂറിസ്റ്റ് ഹോമില്‍ നിന്ന് എംഡിഎംഎ പിടികൂടി; പ്രതികള്‍ രക്ഷപ്പെട്ടു

നേരത്തെ എംഡിഎംഎയുമായി പിടിയിലായ കണ്ണംകുളങ്ങര സ്വദേശി ശ്രീജിത്തില്‍ നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്.

Published

|

Last Updated

തൃശൂര്‍ |  തൃശൂരില്‍ ടൂറിസ്റ്റ് ഹോമില്‍ നിന്ന് 56.65 ഗ്രാം എംഡിഎംഎ പിടികൂടി. സംഭവത്തില്‍ വെങ്ങിണിശേരി സ്വദേശി ശരത്, അമ്മാടം സ്വദേശി ഡിനോ എന്നിവര്‍ക്കായി അന്വേഷണം തുടങ്ങി. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡാണ് മയക്ക്മരുന്ന് പിടികൂടിയത്.

്ടൂറിസ്റ്റ് ഹോം കേന്ദ്രമാക്കി മയക്കുമരുന്ന് വ്യാപാരം നടക്കുന്നതായി അറിഞ്ഞ് എക്സൈസ് സംഘമെത്തിയപ്പോഴേക്കും പ്രതികള്‍ കടന്നു കളയുകയായിരുന്നു. നേരത്തെ എംഡിഎംഎയുമായി പിടിയിലായ കണ്ണംകുളങ്ങര സ്വദേശി ശ്രീജിത്തില്‍ നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്.

 

Latest