Connect with us

Kerala

മീ ടൂ: വിനായകന്റെ പരാമര്‍ശം വിവാദമാകുന്നു

Published

|

Last Updated

കൊച്ചി | മീ ടൂ സംബന്ധിച്ച് നടന്‍ വിനായകന്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമാകുന്നു. ഒരുത്തീ സിനിമയുടെ വാര്‍ത്താ സമ്മേളനത്തിനിടെ ഉയര്‍ന്ന പരാമര്‍ശങ്ങളാണ് ചര്‍ച്ചയാകുന്നത്. എന്താണ് മീ ടൂവെന്ന് തനിക്കറിയില്ലെന്നും പെണ്ണിനെ കയറിപ്പിടിക്കുന്നതാണോയെന്നും ചോദ്യങ്ങള്‍ക്കിടെ പ്രതികരിച്ച വിനായകന്‍, ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് തോന്നിയാല്‍ അത് ചോദിക്കുമെന്നും പറഞ്ഞിരുന്നു.

വിനായകന്‍ നടത്തിയ പരാമര്‍ശങ്ങള്‍ സൈബര്‍ ഇടങ്ങളില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. സ്ത്രീ സുരക്ഷക്കു വേണ്ടി പോരാടുന്ന ഡബ്ല്യു സി സി അടക്കമുള്ള സംഘടനയിലെ പ്രമുഖര്‍ ഈ വിഷയത്തില്‍ പ്രതികരിക്കാതെ മൗനം പാലിക്കുന്നതിനെ നടന്‍ ഹരീഷ് പേരടി വിമര്‍ശിച്ചിരുന്നു.

 

---- facebook comment plugin here -----

Latest