Connect with us

From the print

അഞ്ചാംപനി; മലപ്പുറത്ത് രണ്ട് കുട്ടികള്‍ മരിച്ചു

അസം സ്വദേശികളായ കുട്ടികളാണ് മരിച്ചത്.

Published

|

Last Updated

മഞ്ചേരി | അഞ്ചാംപനി ബാധിച്ച് മലപ്പുറത്ത് അസം സ്വദേശികളായ രണ്ട് കുട്ടികള്‍ മരിച്ചു. മഞ്ചേരി പുല്‍പ്പറ്റ തൃപ്പനച്ചിയില്‍ താമസിക്കുന്ന സിറാജുല്‍ ഇസ്ലാം-ആസ്യ ഖാര്‍ത്തൂന്‍ ദമ്പതികളുടെ മകന്‍ അബു അന്‍സാരി (മൂന്ന്), അസ്ഹറുദ്ദീന്‍- നിരോല ദമ്പതികളുടെ മകള്‍ അഫ്രീദി അന്‍ജും (ഒമ്പത് മാസം) എന്നിവരാണ് മരിച്ചത്.

അബു അന്‍സാരി ഞായറാഴ്ചയും അഫ്രീദി അന്‍ജും ഇന്നലെയുമാണ് മരിച്ചത്. തൃപ്പനച്ചി പാലക്കാട് പുത്തിരിമലയിലെ അടക്കാകളത്തിലെ ജോലിക്കാരാണ് കുടുംബം.

കഴിഞ്ഞ മാസം 22നാണ് അബു അന്‍സാരിക്ക് പനി ബാധിച്ചത്. പനി ശക്തമായതോടെ 27ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിറ്റേന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 18നാണ് അഫ്രീദിക്ക് പനി ബാധിച്ചത്. അന്ന് തന്നെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. 25ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇവിടെ നിന്നാണ് ഇരുവരും മരിച്ചത്.

 

Latest