Connect with us

Saudi Arabia

ചെറിയ പെരുന്നാളിന്റെ വരവറിയിച്ച് മക്കയിലെ ക്ലോക്ക് ടവര്‍ പ്രകാശിച്ചു

ലോകത്ത് ഉയരത്തില്‍ മൂന്നാസ്ഥാനത്തുള്ള മനുഷ്യ നിര്‍മിത കെട്ടിടവും ,ഏറ്റവും വലിയ ക്ലോക്ക് ടവറുമാണ് 'മക്കയിലെ ഘടികാര ഗോപുരം

Published

|

Last Updated

മക്ക | സൗദിയുടെ മാനത്ത് ശവ്വാല്‍ പൊന്നമ്പിളി തെളിഞ്ഞതോടെ ചെറിയപെരുന്നാളിന്റെ വരവറിയിച്ച് മക്കയിലെ ക്ലോക്ക് ടവര്‍ പ്രകാശിച്ചു. ക്ലോക്ക് ടവറിലെ വര്‍ണ്ണങ്ങള്‍ തെളിഞ്ഞ കാഴ്ചകള്‍ ഉംറ തീര്‍ത്ഥാടനത്തിനായി പുണ്യഭൂമിയിലെത്തിയ വിശ്വാസികള്‍ക്ക് നവ്യാനുഭവവുമായി

ലോകത്ത് ഉയരത്തില്‍ മൂന്നാസ്ഥാനത്തുള്ള മനുഷ്യ നിര്‍മിത കെട്ടിടവും ,ഏറ്റവും വലിയ ക്ലോക്ക് ടവറുമാണ് ‘മക്കയിലെ ഘടികാര ഗോപുരം’

ഘടികാര ഗോപുരത്തിനു 15 ബില്ല്യണ്‍ യൂ എസ് ഡോളര്‍ ചിലവഴിച്ചാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഘടികാരമുഖം രാത്രിയില്‍ പ്രകാശമാനമാക്കുന്നതിന് എട്ടു ലക്ഷം എല്‍ ഇ ഡി ബള്‍ബുകളാണ് സ്ഥാപിച്ചിരിക്കുന്നത്

ഇടിമിന്നലേല്‍ക്കാതിരിക്കാനുള്ള പ്രത്യേക സംവിധാനവും ടവറില്‍ ഒരുക്കിയിട്ടുണ്ട്.

ഏഴു കിലോമീറ്റര്‍ അകലെ നിന്നുവരെ കാണാന്‍ സാധിക്കുന്ന ക്ലോക്ക് ടവര്‍
2011-ല്‍ ആണ് നിര്‍മ്മാണം പൂര്‍ത്തിയായത്. ഇതോടെ ഗ്രീനിച്ച് ടൈമിനു (ജി.എം.ടി) പകരമായി മക്ക മീന്‍ടൈമും (എം.എം.ടി) നിലവില്‍ വന്നു

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സമയ ഗോപുരമായ മക്ക റോയല്‍ വാച്ച് ടവര്‍ കേന്ദ്രീകരിച്ചാണ് മുസ്ലിം ലോകം അവലംബിക്കുന്ന മക്ക സമയം