International
മക്ക ലോകത്തിലെ ഏറ്റവും മികച്ച സ്മാര്‍ട്ട് നഗരങ്ങളുടെ പട്ടികയില്‍
സാമ്പത്തിക സാങ്കേതിക ജീവിത നിലവാരം, പരിസ്ഥിതി തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്ക് നിര്‍ണയം

മക്ക | ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് (ഐ എം ഡി) 2025ലെ സ്മാര്‍ട്ട് സിറ്റികളുടെ പട്ടികയില്‍ മക്ക ആഗോളതലത്തില്‍ 39ാം സ്ഥാനം നേടി. സ്മാര്‍ട്ട് സിറ്റികളുടെ സാമ്പത്തിക, സാങ്കേതിക, ജീവിത നിലവാരം, പരിസ്ഥിതി തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്ക് നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര റാങ്കിംഗിലെ ഈ മുന്നേറ്റം മക്ക അല്‍ മുക്കര്‍റമയിലെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ വികസനം ഉള്‍ക്കൊള്ളുന്ന ശ്രദ്ധേയമായ നേട്ടമാണെന്ന് മേയര്‍ മുസൈദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ ദാവൂദ് പറഞ്ഞു
ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും നിക്ഷേപത്തിന് ആകര്‍ഷകമായ ബിസിനസ്സ് അന്തരീക്ഷം നല്‍കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച് വെല്ലുവിളികളെ നേരിടാന്‍ നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാനുള്ള നഗരങ്ങളുടെ സന്നദ്ധതയെയാണ് ഐ എം ഡി സ്മാര്‍ട്ട് സിറ്റീസ് സൂചിക വിലയിരുത്തുന്നത്