Uae
ബഹിരാകാശത്ത് നിന്ന് തിളക്കത്തോടെ മക്കയും മദീനയും
ഇരുപത്തേഴാം രാവിൽ പുണ്യഭൂമിയുടെ ദൃശ്യങ്ങൾ പങ്കുവെച്ച് യു എ ഇ ബഹിരാകാശ യാത്രികൻ
ദുബൈ | റമസാനിലെ പവിത്ര ധന്യമായ ലൈലത്തുൽ ഖദർ ഏറെ പ്രതീക്ഷിക്കുന്ന ഇരുപത്തേഴാം രാവിൽ പുണ്യഭൂമിയുടെ ദൃശ്യങ്ങൾ പങ്കുവെച്ച് യു എ ഇ ബഹിരാകാശ യാത്രികൻ സുൽത്താൻ അൽ നെയാദി. ബഹിരാകാശ നിലയത്തിൽ നിന്ന് പകർത്തിയ വീഡിയോയിൽ തിളങ്ങുന്ന മക്കയുടെയും മദീനയുടെയും ദൃശ്യങ്ങൾ കാണാനാകും.
സഊദി അറേബ്യയുടെ ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസിനെ പരാമർശിച്ചുകൊണ്ടാണ് വീഡിയോ അവതരിപ്പിച്ചത്.
മക്കയും മദീനയും പ്രകാശിക്കുന്നതും ഹറമിന്റെ ശ്രദ്ധേയമായ ദൃശ്യങ്ങൾ തിളങ്ങുന്നതും വീഡിയോയിൽ കാണിക്കുന്നു. ജിദ്ദയും സഊദിയുടെ മറ്റ് ഭാഗങ്ങളും അൽ നെയാദി കാണിക്കുന്നുണ്ട്.
---- facebook comment plugin here -----