Kerala
മെക് 7 വ്യായാമ കൂട്ടായ്മ: മതവും രാഷ്ട്രീയവും ചേര്‍ക്കേണ്ടതില്ലെന്ന് അഹമ്മദ് ദേവര്‍കോവില്‍
'കൂട്ടായ്മയിലേക്ക് ആരെങ്കിലും നുഴഞ്ഞു കയറുമോ എന്ന ആശങ്ക പ്രകടിപ്പിക്കുക മാത്രമാണ് സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ ചെയ്തത്.'
കോഴിക്കോട് | മെക് 7 വ്യായാമ കൂട്ടായ്മയില്‍ മതവും രാഷ്ട്രീയവും ചേര്‍ക്കേണ്ടതില്ലെന്ന് മുന്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. വിഷയം വിവാദമാക്കേണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. വ്യായാമത്തില്‍ മതവും രാഷ്ട്രീയവും ചേര്‍ക്കേണ്ടതില്ല. എല്ലാ മതക്കാരും രാഷ്ട്രീയക്കാരും ഈ കൂട്ടായ്മയില്‍ ഉണ്ട്.
കൂട്ടായ്മയിലേക്ക് ആരെങ്കിലും നുഴഞ്ഞു കയറുമോ എന്ന ആശങ്ക പ്രകടിപ്പിക്കുക മാത്രമാണ് സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ ചെയ്തതെന്നും അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.
സി പി എം മെക് 7നെ എതിര്‍ത്തിട്ടില്ല. ഒരു ഗൂഢലക്ഷ്യവും മെക് 7ന് ഇല്ല. അതുകൊണ്ടുതന്നെ രഹസ്യമായല്ല, തുറന്ന സ്ഥലത്താണ് വ്യായാമം നടക്കുന്നതെന്നും ദേവര്‍കോവില്‍ വ്യക്തമാക്കി.