Connect with us

RAGGING

മെഡി.കോളജ് റാഗിംഗ്: പി ജി ഡോക്ടർമാർക്കെതിരെ കേസെടുത്തു

ഡോ. ഹരിഹരന്‍, ഡോ. മുഹമ്മദ് സാജിദ് എന്നിവര്‍ക്കെതിരെയാണ് റാഗിംഗ് നിരോധന നിയമപ്രകാരം മെഡി.കോളജ് പോലീസ് കേസെടുത്തത്.

Published

|

Last Updated

കോഴിക്കോട് | ഗവ. മെഡിക്കല്‍ കോളേജിലെ റാഗിംഗിൽ പി ജി വിദ്യാര്‍ഥികൾക്കെതിരെ പോലീസ് കേസെടുത്തു. രണ്ടാം വർഷ പി ജി വിദ്യാർഥികളായ ഡോ. ഹരിഹരന്‍, ഡോ. മുഹമ്മദ് സാജിദ് എന്നിവര്‍ക്കെതിരെയാണ് റാഗിംഗ് നിരോധന നിയമപ്രകാരം മെഡി.കോളജ് പോലീസ് കേസെടുത്തത്. ഒന്നാം വര്‍ഷ പി ജി വിദ്യാര്‍ഥിയായിരുന്ന കൊല്ലം സ്വദേശിയാണ് പരാതി ഉന്നയിച്ചത്.

ആരോപണവിധേയരായ രണ്ട് പേരെയും കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജ് പ്രിൻസിപ്പൽ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സീനിയര്‍ വിദ്യാര്‍ഥികള്‍ മാനസികമായി പീഡിപ്പിക്കുന്നതായും അമിതമായി ജോലി ചെയ്യിപ്പിക്കുന്നതായും പരാതിയില്‍ ആരോപിച്ചിരുന്നു. പീഡനത്തെ തുടര്‍ന്ന് ഓര്‍ത്തോ വിഭാഗം ഒന്നാംവര്‍ഷ പി ജി വിദ്യാര്‍ഥിയായിരുന്ന കൊല്ലം സ്വദേശി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പഠനം നിര്‍ത്തി സ്വകാര്യ കോളേജിലേക്ക് മാറിയിരുന്നു.

Latest