Uae
മാധ്യമങ്ങൾ ജനനന്മക്കായുള്ള ശക്തിയും വികസന പങ്കാളിയും: ശൈഖ് മുഹമ്മദ്
ദുബൈ ഗവൺമെന്റ് മീഡിയ ഓഫീസ് സംഘടിപ്പിച്ച വാർഷിക റമസാൻ മാധ്യമ സമ്മേളനത്തിൽ പങ്കെടുത്ത വേളയിലാണ് പരാമർശങ്ങൾ.

ദുബൈ | ചുറ്റുമുള്ള വികസനങ്ങൾക്കും മാറ്റങ്ങൾക്കും അനുസൃതമായി നീങ്ങുന്നതിലും അവയെക്കുറിച്ച് വ്യക്തമായ ചിത്രം നൽകുന്നതിലും ജനങ്ങളിൽ അവബോധം വളർത്തുന്നതിലും മാധ്യമങ്ങൾ ഒരു അടിസ്ഥാന സ്തംഭമാണെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം പറഞ്ഞു. ദുബൈ ഗവൺമെന്റ് മീഡിയ ഓഫീസ് സംഘടിപ്പിച്ച വാർഷിക റമസാൻ മാധ്യമ സമ്മേളനത്തിൽ പങ്കെടുത്ത വേളയിലാണ് പരാമർശങ്ങൾ.
മാധ്യമങ്ങൾ അവബോധം സൃഷ്ടിക്കുകയും സർഗാത്മകതയെ ഉത്തേജിപ്പിക്കുകയും ഊർജം വർധിപ്പിക്കുകയും ചെയ്യുന്നു. മാറ്റങ്ങൾ നിറഞ്ഞ ഒരു ലോകത്ത്, സത്യസന്ധവും ഉത്തരവാദിത്തമുള്ളതുമായ മാധ്യമങ്ങൾ സമൂഹങ്ങൾ കെട്ടിപ്പടുക്കുന്നതിലും അവയുടെ സ്ഥിരതയുടെയും അഭിവൃദ്ധിയുടെയും അടിത്തറകൾ ഏകീകരിക്കുന്നതിലും മൂലക്കല്ലായി തുടരുന്നു – അദ്ദേഹം പറഞ്ഞു.
ദുബൈ ഡെപ്യൂട്ടി ഭരണാധികാരിയും ദുബൈ മീഡിയ കൗൺസിൽ ചെയർമാനുമായ ശൈഖ് അഹ്്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിനൊപ്പം പ്രമുഖ മാധ്യമ പ്രവർത്തകർ, മുതിർന്ന എഴുത്തുകാർ, പ്രാദേശിക, മേഖല, അന്താരാഷ്ട്ര മാധ്യമ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.