Connect with us

Kerala

മതനിരപേക്ഷതക്ക് മേലെ കടന്നാക്രമണമുണ്ടാകുമ്പോള്‍ മാധ്യമങ്ങള്‍ നിശബ്ദരാകരുത്: മുഖ്യമന്ത്രി

മത സ്വാതന്ത്ര്യം ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്വം മാധ്യമങ്ങള്‍ക്കുണ്ട്

Published

|

Last Updated

കൊച്ചി |  മാധ്യമങ്ങള്‍ വര്‍ഗീയതയെ താലോലിച്ചാല്‍ മത നിരപേക്ഷത വളര്‍ത്താനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതനിരപേക്ഷതയ്ക്കും ഫെഡറല്‍ സംവിധാനത്തിനുമേലും കടന്നാക്രമണമുണ്ടാകുമ്പോള്‍ മാധ്യമങ്ങള്‍ നിശബ്ദരാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം നടപടികള്‍ കണ്ടില്ലെന്ന് നടിച്ചാല്‍ മാധ്യമങ്ങളുടെ നിലനില്‍പ്പു തന്നെ ഭീഷണിയാകും.

മത സ്വാതന്ത്ര്യം ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്വം മാധ്യമങ്ങള്‍ക്കുണ്ട്. ഏക ഭാഷാ നയം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളും ചെറുക്കപ്പെടണം. മലയാള മാധ്യമങ്ങള്‍ക്ക് ഭീഷണിയാകുന്ന നയമാണത്. മാധ്യമങ്ങളുടെ നിലനില്‍പ്പിനു വേണ്ടി പൊരുതേണ്ടത് മാധ്യമങ്ങള്‍ തന്നെയാണ്. വേള്‍ഡ് പ്രസ് ഫ്രീഡം ഇന്‍ഡക്‌സില്‍ ഇന്ത്യ 150-ാം സ്ഥാനത്താണെന്നത് അപമാനകരമാണെന്നും കൊച്ചിയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

Latest