Kerala
മാധ്യമ പ്രവര്‍ത്തക പി എസ് രശ്മി നിര്യാതയായി
ജനയുഗം പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്നു.
തിരുവനന്തപുരം | ജനയുഗം പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് പി എസ് രശ്മി നിര്യാതയായി. 33 വയസ്സായിരുന്നു.
ഈരാറ്റുപേട്ടയിലെ വീട്ടില്‍ കുഴഞ്ഞുവീണാണ് മരണം.
ഭര്‍ത്താവ്: ദീപപ്രസാദ് പാറപ്രം (ഫോട്ടോഗ്രാഫര്‍, ടൈംസ് ഓഫ് ഇന്ത്യ, തിരുവനന്തപുരം).
സംസ്‌കാരം നാളെ വൈകിട്ട് മൂന്നിന് ഈരാറ്റുപേട്ടയിലെ വീട്ടുവളപ്പില്‍ നടക്കും.
പി.എസ് രശ്മിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
---- facebook comment plugin here -----