Connect with us

Saudi Arabia

ജിദ്ദയിലെ മാധ്യമ പ്രവർത്തകർ ഒത്തുകൂടി; 'മീഡിയ ഫ്രറ്റേനിറ്റി മീറ്റ്' 2022 ഹൃദ്യമായി

മാധ്യമ പ്രവർത്തകരും കുടുബാംഗങ്ങളും പങ്കെടുത്തു.

Published

|

Last Updated

കൊണ്ടോട്ടി | ജിദ്ദ ഇന്ത്യൻ മീഡിയ റിട്ടേണേഴ്സ് ഫോറം മിനി ഊട്ടിയിലെ റിസോർട്ടിൽ ‘മീഡിയ ഫ്രറ്റേണിറ്റി മീറ്റ് 2022’ സംഘടിപ്പിച്ചു. പ്രവാസം അവസാനിപ്പിച്ചവരും അവധിക്ക് നാട്ടിലെത്തിയവരുമായ മാധ്യമ പ്രവർത്തകരും കുടുബാംഗങ്ങളും പങ്കെടുത്തു.

അബ്ദുർറഹ്മാൻ വണ്ടൂർ, അബ്ദുർറഹ്മാൻ തുറക്കൽ, ബശീർ തൊട്ടിയൻ, സി കെ ശാക്കിർ, ഹനീഫ ഇയ്യംമടക്കൽ, കെ ടി മുസ്തഫ, ഉസ്മാൻ ഇരുമ്പൂഴി, കെ ടി എ മുനീർ, ഖാലിദ് ചെർപ്പുളശേരി, പി ശംസുദ്ദീൻ, ഹാശിം കോഴിക്കോട്, കബീർ കൊണ്ടോട്ടി, സി കെ മൊറയൂർ, ശരീഫ് സാഗർ, മൂസക്കുട്ടി വെട്ടിക്കാട്ടിരി, സമദ് കാരാടൻ, ജിഹാദുദ്ദീൻ, റബീഹ് മുഹമ്മദ്, പി കെ അബ്ദുൽ ഗഫൂർ തുടങ്ങിയ ജിദ്ദയിലെ വിവിധ മാധ്യമ സ്ഥാപനങ്ങളിലെ മാധ്യമ പ്രവർത്തകർ പങ്കെടുത്തു. എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എപ്ലസ് കരസ്ഥമാക്കിയ ഹംദാൻ ഹനീഫ് ഇ കെ, ലുബാബ മുസ്തഫ കെ ടി എന്നിവരെ അനുമോദിച്ചു.

Latest