NIPAH
നിപ്പാ രോഗികളെ ചികിത്സിക്കുന്ന മുഴുവന്‍ ആശുപത്രികളിലും മെഡിക്കല്‍ ബോര്‍ഡ്
30ന് മരിച്ചയാളുടെ ഹൈ റിസ്‌ക് സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവര്‍ക്കും നിപ്പാ പരിശോധന
തിരുവനന്തപുരം | നിപ്പാ പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഇന്നലെ ഉന്നതതല യോഗം ചേര്‍ന്നു. 30ന് മരിച്ചയാളുടെ ഹൈ റിസ്‌ക് സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവര്‍ക്കും നിപ്പാ വൈറസ് പരിശോധന നടത്താന്‍ യോഗത്തില്‍ തീരുമാനിച്ചു.
സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ 21 ദിവസം ഐസൊലേഷനില്‍ കഴിയണം. നിപ്പാ രോഗികളെ ചികിത്സിക്കുന്ന എല്ലാ ആശുപത്രികളിലും മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിക്കാനും യോഗത്തില്‍ തീരുമാനിച്ചു. ഈ മെഡിക്കല്‍ ബോര്‍ഡായിരിക്കും ആശുപത്രികളിലെ ചികിത്സ നിശ്ചയിക്കുക.
---- facebook comment plugin here -----