Connect with us

Kerala

മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് ; ഡോ കെവി പ്രീതിക്കെതിരെ പുനഃരന്വേഷണത്തിന് ഉത്തരവ്

നാര്‍ക്കോട്ടിക് സെല്‍ എസിപി ടിപി ജേക്കബ് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ ഡോ പ്രീതിക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവ്.

അതിജീവിത നല്‍കിയ പരാതിയില്‍ ഉത്തരമേഖല ഐജി സേതുരാമനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. നാര്‍ക്കോട്ടിക് സെല്‍ എസിപി ടിപി ജേക്കബ് ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

മൊഴിയെടുത്ത ഡോ കെ വി പ്രീതി ശാസ്ത്രീയ പരിശോധന നടത്തിയില്ലെന്നും പരാതി മുഴുവന്‍ രേഖപ്പടുത്തിയില്ലെന്നുമാണ് അതിജീവിതയുടെ പരാതി. പ്രതികളെ രക്ഷിക്കാന്‍ ഡോക്ടര്‍ കൂട്ടുനിന്നുവെന്നും അതിജീവിത പരാതിയില്‍ പറയുന്നു.

ശരീരത്തില്‍ കണ്ട മുറിവുകള്‍ രേഖപ്പെടുത്താന്‍ നഴ്‌സുമാര്‍ പറഞ്ഞപ്പോള്‍ ഡോക്ടര്‍ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

 

Latest