National
2014 മുതല്‍ മെഡിക്കല്‍ കോളേജുകള്‍ ഇരട്ടിയായി: കേന്ദ്രം
കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം എട്ടുവര്‍ഷത്തിനിടെ മെഡിക്കല്‍ കോളേജുകളുടെ എണ്ണം ഏകദേശം രണ്ടുതവണ വര്‍ധിപ്പിച്ചു.
ന്യൂഡല്‍ഹി| 2014ന് ശേഷം ഇന്ത്യയിലെ മെഡിക്കല്‍ കോളേജുകളുടെ എണ്ണം ഇരട്ടിയായി. കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം മോദി സര്‍ക്കാരിന്റെ എട്ടുവര്‍ഷത്തിനിടെ മെഡിക്കല്‍ കോളേജുകളുടെ എണ്ണം ഏകദേശം രണ്ടുതവണ വര്‍ധിപ്പിച്ചു.
2014ല്‍ രാജ്യത്ത് 387 മെഡിക്കല്‍ കോളേജുകളാണുണ്ടായിരുന്നത്. 2023ല്‍ ഇന്ത്യയിലെ മെഡിക്കല്‍ കോളേജുകളുടെ എണ്ണം 660 ആയി ഉയര്‍ന്നു.
ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ (എയിംസ്) 2014-ല്‍ രാജ്യത്ത് ആകെ ഏഴായിരുന്നു. ഇന്ന് എയിംസുകളുടെ എണ്ണം 22 ആയി ഉയര്‍ന്നു.
കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ മെഡിക്കല്‍ വിദ്യാഭ്യാസത്തില്‍ ബിരുദാനന്തര ബിരുദ സീറ്റുകളുടെ എണ്ണം വര്‍ധിച്ചു. ഇന്ന് രാജ്യത്ത് ആകെ 65,335 പിജി മെഡിക്കല്‍ സീറ്റുകളാണുള്ളത്, 2014ല്‍ ഇന്ത്യയില്‍ 31,185 പിജി മെഡിക്കല്‍ സീറ്റുകളാണുണ്ടായിരുന്നത്.
അതുപോലെ എംബിബിഎസ് സീറ്റുകളുടെ എണ്ണം 2014ല്‍ 51,348 ആയിരുന്നത് ഇന്ന് 1,01,043 ആയി ഉയര്‍ത്തി.