Kerala
ചികിത്സാ പിഴവ്: ആരോപണം തെറ്റെന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍
പഴുപ്പും രക്തവും കളയാനുള്ള ചെലവ് കുറഞ്ഞ മാര്‍ഗമാണ് പ്രയോഗിച്ചത്. 'ഗ്ലൗ ഡ്രെയിന്‍ സിസ്റ്റം' എന്നാണ് ഇതിന്റെ മെഡിക്കല്‍ പ്രയോഗം.
തിരുവനന്തപുരം | ജനറല്‍ ആശുപത്രിയില്‍ ചികിത്സാ പിഴവെന്ന ആരോപണം തെറ്റാണെന്ന് ഡോ. സുരേഷ്. മുഴ ശസ്ത്രക്രിയക്കു ശേഷം സാധാരണ ഇത്തരത്തില്‍ ചെയ്യാറുണ്ട്.
രോഗിയോട് ഇക്കാര്യം പറഞ്ഞിരുന്നു. രേഖകളില്‍ ഇത് കൃത്യമായി എഴുതിവച്ചിട്ടുണ്ട്. പഴുപ്പും രക്തവും കളയാനുള്ള ചെലവ് കുറഞ്ഞ മാര്‍ഗമാണിത്. ‘ഗ്ലൗ ഡ്രെയിന്‍ സിസ്റ്റം’ എന്നാണ് ഇതിന്റെ മെഡിക്കല്‍ പ്രയോഗമെന്നും ഡോക്ടര്‍ പറഞ്ഞു.
മുതുകിലെ മുഴയ്ക്ക് ചികിത്സ തേടിയെത്തിയ ഷിനു എന്നയാളാണ് ചികിത്സാ പിഴവെന്ന ആരോപണം ഉന്നയിച്ചത്. മുഴ നീക്കാനുള്ള ശസ്ത്രക്രിയക്കിടെ മുറിവില്‍ കൈയുറ വച്ച് തുന്നിക്കെട്ടിയെന്നായിരുന്നു ആരോപണം. വേദന കാരണം മുറിവിലെ കെട്ടഴിച്ചു നോക്കിയപ്പോള്‍ കൈയുറ കണ്ടെത്തിയെന്നാണ് ഷിനുവിന്റെ പരാതിയില്‍ പറയുന്നത്.