Connect with us

Kerala

ആര്‍ത്തവ അവധി ആവശ്യപ്പെട്ട് മെഡിക്കൽ വിദ്യാർഥികൾ

മുഖ്യമന്ത്രി, ഗവര്‍ണര്‍, ആരോഗ്യമന്ത്രി ഉൾപ്പെടെ ഉള്ളവർക്ക് കത്ത് നല്‍കി

Published

|

Last Updated

കോഴിക്കോട് | ആര്‍ത്തവ അവധി അനുവദിക്കണമെന്ന് മെഡി. കോളജിലെ വിദ്യാര്‍ഥിനികളും. വിദ്യാര്‍ഥി യൂണിയനാണ് ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി, ഗവര്‍ണര്‍, ആരോഗ്യമന്ത്രി, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, ഉന്നത വിദ്യാഭ്യാസ മന്ത്രി, കേരള വനിതാ കമ്മിഷന്‍, ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ എന്നിവര്‍ക്ക് കത്ത് നല്‍കിയത്.

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) മാതൃകയില്‍ രണ്ട് ശതമാനം അധിക അവധി അനുവദിക്കണമെന്നാണ് ആവശ്യം. എല്ലാ യൂണിവേഴ്സിറ്റികളിലും സ്‌കൂളുകളിലും ഇത് നടപ്പാക്കണമെന്നും കത്തില്‍  വ്യക്തമാക്കിയിട്ടുണ്ട്.

 

Latest