prathivaram story
മരുന്ന്
മൂന്ന് കുട്ടികൾ സ്‌കൂളിലേക്ക് ഇറങ്ങിപ്പോയ അടുക്കളയുടെ സാന്ദ്രത കണ്ട് ഒരു നിമിഷം അടുക്കളപ്പടയിൽ പകച്ചു നിന്നു.
ആന്റി ബയോട്ടിക് കഴിക്കുമ്പോൾ ധാരാളം വെള്ളം കുടിക്കണമെന്ന കേട്ടറിവ് ഗ്ലാസ് നിറഞ്ഞു. ഇയ്യപ്പൊതി അഴിച്ച് റോസ് നിറമുള്ള അരയുടുപ്പ് അണിഞ്ഞ വെളുത്ത ഗുളിക ഗ്ലാസ്സിനടുത്ത് വെച്ച് തലഭാഗത്തെ പുതപ്പിന്റെ അറ്റം നീക്കിക്കൊണ്ട് അവൾ പറഞ്ഞു. “എടുത്ത് വെച്ചിട്ടുണ്ട്…’
മൂന്ന് കുട്ടികൾ സ്‌കൂളിലേക്ക് ഇറങ്ങിപ്പോയ അടുക്കളയുടെ സാന്ദ്രത കണ്ട് ഒരു നിമിഷം അടുക്കളപ്പടയിൽ പകച്ചു നിന്നു.
“ഇതെന്താ ഇന്ന് ഇങ്ങനെ…, ഇത്രയും കൂടിയത്…’ തന്നിൽ നിന്നും പനി പൂർണമായും ഒഴിവായിട്ടില്ലെന്ന് അവൾ തിരിച്ചറിഞ്ഞു. മറന്നുവെച്ച വെള്ളപ്പാത്രമെടുക്കാൻ ചെന്നപ്പോൾ ആശ്ചര്യപ്പെട്ടു. “ഇതെന്തൊരു കിടപ്പാ പടച്ചോനെ?, കുട്ടികളെ പട്ടിണിക്കിടുമെന്നാ തോന്നുന്നേ…, ഹേയ്…’
പുതപ്പിനുള്ളിൽ ചെറിയ തിരമാല ഉയർന്ന് താണു. “നിനക്കെന്താ വേണ്ടെ…’ പുതപ്പ് മാറ്റി മുഖം പുറത്തേക്കിട്ടു അയാൾ ചോദിച്ചു.
“ഗുളിക മേശപ്പുറത്ത് തന്നെയുണ്ട് ‘
“നിനക്കിപ്പം പനിക്കുന്നോ…’
“ഇല്ല…’
അയാളുടെ പുതപ്പിനകത്തേക്ക് അവളുടെ പനി കയറിക്കിടന്നു. നെറ്റിയിൽ കൈവെച്ച് നോക്കി.
“കുറവുണ്ട്…. എന്നാലും നീ ഒന്ന് എഴുന്നേൽക്ക്, എന്താ ആവുന്നേ…., ഒരിറയ്ക്കു ചൂട് വെള്ളം കിട്ടുന്നത് ഇല്ലാതാവോ…’
“സാരല്ല…’ നീ ഇത് കഴിക്ക്…
അവളുടെ വായിൽ ഗുളിക വെച്ച് കൊടുക്കുമ്പോൾ അയാൾ പറഞ്ഞു. ” കുറവുണ്ട്… ‘