Connect with us

Kerala

മദീനാ പൂന്തോപ്പ് വാർഷിക സദസ്സ്   പെരുന്നാൾ ദിനത്തിൽ

തിരുനബിസ്നേഹ പ്രഭാഷണം, ബുർദ മജ്‌ലിസ്, ഖുർആൻ വിസ്മയം, തസ്നീമെ ഇശ്ഖ്, അനാശീദുൽ മദീന, നാത്ശരീഫ് തുടങ്ങിയ പരിപാടികൾ നടക്കും.

Published

|

Last Updated

തളിപ്പറമ്പ് | ഇമാം ബൂസ്വീരി ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന മദീന പൂന്തോപ്പ് ബുർദ വാർഷിക സദസ്സ് ചെറിയ പെരുന്നാൾ സുദിനത്തിൽ നടക്കും. തളിപ്പറമ്പ്- ശ്രീകണ്ഠാപുരം സംസ്ഥാന പാതയിൽ വെള്ളാരംപാറ ബൂസ്വീരി ഗാർഡനിൽ വിപുലമായി സജ്ജീകരിച്ച വേദിയിലാണ് പരിപാടി നടക്കുന്നത്. പ്രൗഢമായ സദസ്സിൽ ആയിരങ്ങൾ പങ്കെടുക്കും. തിരുനബിസ്നേഹ പ്രഭാഷണം, ബുർദ മജ്‌ലിസ്, ഖുർആൻ വിസ്മയം, തസ്നീമെ ഇശ്ഖ്, അനാശീദുൽ മദീന, നാത്ശരീഫ് തുടങ്ങിയ പരിപാടികൾ നടക്കും.
സയ്യിദ് മുഹമ്മദ് അസ്്ലം ജിഫ്്രി പതാക ഉയർത്തും. പ്രാരംഭ പ്രാർഥനക്ക് സയ്യിദ് അലി ബാഫഖി തങ്ങൾ നേതൃത്വം നൽകും. സയ്യിദ് സുഹൈൽ അസ്സഖാഫിന്റെ അധ്യക്ഷതയിൽ ഇറാഖിലെ പണ്ഡിതനും ദാറുൽ മുർതള യൂനിവേഴ്സിറ്റിയിലെ പ്രൊഫസറുമായ സയ്യിദ് നവ്വാർ രിഫാഈ അൽഹുസൈനി അൽഹാശിമി ഇറാഖ് പരിപാടി ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി  കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഖസ്വീദത്തുൽ ബുർദ വാർഷിക സദസ്സിൽ മുഖ്യാതിഥിയായി സംബന്ധിക്കും. തിരുനബി സ്നേഹ പ്രഭാഷണവും അദ്ദേഹം നിർവഹിക്കും. പട്ടുവം കെ പി അബൂബക്കർ മുസ്്ലിയാർ അനുഗ്രഹ പ്രഭാഷണം നടത്തും.
ഖുർആൻ വിസ്മയം സെഷന് നൈജീരിയയിലെ വിശ്രുത ഖാരിഉകളായ ഖാരിഅ് ഹംസ മുഹമ്മദ്, ഖാരിഅ് മുഹമ്മദ് ഇബ്‌റാഹീം തുടങ്ങിയവരും പ്രമുഖ ഹാഫിളുകളും നേതൃത്വം നൽകും.  ലഹരി വിരുദ്ധ പ്രതിജ്ഞ ലഹരി മാഫിയക്കെതിരെയുള്ള താക്കിതാകും. അബ്ദുസ്സമദ് അമാനി പട്ടുവം, സാദിഖ് ഫാളിലി ഗൂഡല്ലൂർ, സയ്യിദ് ത്വാഹ ഖസ്വീദതുൽ ബുർദക്ക് നേതൃത്വം നൽകും. നാത് ശരീഫിന് അഹ്്മദ് നബീൽ ബെംഗളൂരു, മുഈനുദ്ദീൻ ബെംഗളൂരു, ഉവൈസ് റസാ ഖാദിരി നേതൃത്വം നൽകും. സമാപന പ്രാർഥനക്ക് സയ്യിദ് അസ്്ലം ജിഫ്രി നേതൃത്വം നൽകും.
സമസ്ത കേന്ദ്ര മുശാവറ അംഗം പരിയാരം അബ്ദുർറഹ്്മാൻ മുസ്്ലിയാർ, അബ്ദുൽ ഹകീം സഅദി, അലിക്കുഞ്ഞി ദാരിമി, കെ പി കാമാലുദ്ദീൻ മുസ്്ലിയാർ, പ്രൊഫ. യു സി അബ്ദുൽ മജീദ്, ആർ പി ഹുസൈൻ, അബ്ദുർറശീദ് നരിക്കോട്, മുഹമ്മദ് റഫീഖ് അമാനി തട്ടുമ്മൽ, അബ്ദുർറശീദ് ദാരിമി, ഡോ. സുഹൈറുദ്ദീൻ നൂറാനി, അബ്ദുർറശീദ് സഖാഫി മെരുവമ്പായി, അബ്ദുർറശീദ് ദാരിമി, പികെ ഉമർ മുസ്്ലിയാർ, അനസ് അമാനി പുഷ്പഗിരി, ബി എ അജീർ സഖാഫി  സംബന്ധിക്കും.
സയ്യിദ് മശ്ഹൂർ വളപട്ടണം, സയ്യിദ് ശാഫി ബാഅലവി, സയ്യിദ് സഅദുദ്ദീൻ അൽ ഐദറൂസി, സയ്യിദ് സൈനുൽ അബിദീൻ ചാവക്കാട്, സയ്യിദ് ജുനൈദ് അൽബുഖാരി, സഅദ് തങ്ങൾ ഇരിക്കൂർ, സയ്യിദ് ഹൈദറൂസ് മാട്ടുൽ, ആറ്റക്കോയ തങ്ങൾ, ഫള്ൽ തങ്ങൾ, സയ്യിദ് ശിഹാബുദ്ദീൻ കോയക്കുട്ടി, ഹസൻ ഹാജി ചൊർക്കള, മഹ്്മൂദ് ഹാജി ഉമ്മുൽ ഖുവൈൻ, അബ്ദുൽ ഖാദിർ ഹാജി കല്ലറക്കൽ തുടങ്ങിയവർ വേദിയെ ധന്യമാക്കും
വാർത്താ സമ്മേളനത്തിൽ കെ പി അബ്ദുസ്സമദ് അമാനി, കെ പി അബ്ദുൽ ജബ്ബാർ ഹാജി, കെ അബ്ദുർറശീദ് നരിക്കോട്, കെ വി അബ്ദുൽ ഹകീം സഖാഫി, മുഹമ്മദ് റഊഫ് അമാനി നെല്ലിക്കപ്പാലം, അബ്ദുർറശീദ് ആസാദ് നഗർ പങ്കെടുത്തു.

Latest