Kerala
പെരുന്നാളിന്റെ വിശുദ്ധിയിൽ പ്രൗഢമായി മദീനാ പൂന്തോപ്പ്
സയ്യിദ് മശ്ഹൂർ ഇമ്പിച്ചിക്കോയ വളപട്ടണം പതാകയുയർത്തിയോടെ പരിപാടിക്ക് തുടക്കമായി.

തളിപ്പറമ്പ് | ഈദുൽ ഫിത്വർ ദിനത്തിൽ വിശ്വാസികളെ പ്രവാചകാനുരാഗത്തിലേക്ക് ആനയിച്ച മദീനാ പൂന്തോപ്പിന് പ്രൗഢ സമാപ്തി. തളിപ്പറമ്പ് ഇമാം ബൂസ്വീരി ഫൗണ്ടേഷൻ വെള്ളാരം പാറ ബൂസ്വീരി ഗാർഡനിൽ സംഘടിപ്പിച്ച ഖസ്വീദതുൽ ബുർദ വാർഷിക സദസ്സാണ് ആയിരങ്ങളെ ആത്മീയാനുഭൂതിയിലേക്ക് ആനയിച്ചത്. സയ്യിദ് മശ്ഹൂർ ഇമ്പിച്ചിക്കോയ വളപട്ടണം പതാകയുയർത്തിയോടെ പരിപാടിക്ക് തുടക്കമായി.
തിരുനബി സ്നേഹ പ്രഭാഷണം, ബുർദ മജ്്‌ലിസ്, ഖുർആൻ വിസ്മയം, തസ്നീമെ ഇശ്ഖ്, അനാശീദുൽ മദീന, നാത് ശരീഫ് തുടങ്ങിയ പരിപാടികൾ നടന്നു.
സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാരംഭ പ്രാർഥന നടത്തി. സയ്യിദ് സുഹൈൽ അസ്സഖാഫിന്റെ അധ്യക്ഷതയിൽ ഇറാഖിലെ പണ്ഡിതനും ദാറുൽ മുർതള യൂനിവേഴ്സിറ്റി പ്രൊഫസറുമായ സയ്യിദ് നവ്വാർ രിഫാഈ അൽഹുസൈനി അൽ ഹാശിമി ഉദ്ഘാടനം ചെയ്തു. കെ പി അബൂബക്കർ മുസ്്‌ലിയാർ പട്ടുവം അനുഗ്രഹ പ്രഭാഷണം നടത്തി. അബ്ദുസ്സമദ് അമാനി പട്ടുവം, സ്വാദിഖ് ഫാളിലി ഗൂഡല്ലൂർ, സയ്യിദ് ത്വാഹ തങ്ങൾ, ബുർദ ഇഖ്്വാൻ ബുർദ മജ്്ലിസിന് നേതൃത്വം നൽകി. തുടർന്ന് ആയിരങ്ങൾ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു.
സയ്യിദ് സഅദുദ്ദീൻ അൽ ഐദറൂസി, സമസ്ത കേന്ദ്ര മുശാവറ അംഗം പരിയാരം അബ്ദുർറഹ്്മാൻ മുസ്്ലിയാർ, സഅദ് തങ്ങൾ ഇരിക്കൂർ, ആറ്റക്കോയ തങ്ങൾ, ഫള്ൽ തങ്ങൾ, സയ്യിദ് ശിഹാബുദ്ദീൻ കോയക്കുട്ടി, അബ്ദുൽ ഹകീം സഅദി, പി കെ അലിക്കുഞ്ഞി ദാരിമി, കെ പി കമാലുദ്ദീൻ മുസ്്ലിയാർ, അബ്ദുർറശീദ് നരിക്കോട്, മുഹമ്മദ് റഫീഖ് അമാനി തട്ടുമ്മൽ, അബ്ദുർറശീദ് ദാരിമി, ഡോ. സുഹൈറുദ്ദീൻ നൂറാനി, അനസ് അമാനി പുഷ്പഗിരി, ബി എ അജീർ സഖാഫി, ഹസൻ ഹാജി ചൊർക്കള, കെ പി അബ്ദുൽജബ്ബാർ ഹാജി, സ്വാഗത സംഘം ജന. കൺവീനർ അബ്ദുർറശീദ് സഖാഫി മെരുവമ്പായി, കോ ഓർഡിനേറ്റർ മുഹമ്മദ് റഊഫ് അമാനി നെല്ലിക്കപ്പാലം സംബന്ധിച്ചു.