Poem
മദീന
കണ്ണീർ പ്രവാഹത്തിൽ ഞാനറിഞ്ഞു- ഞാൻ വെറുമൊരു ഒറ്റത്തൂവൽ മോഹപ്പക്ഷിയാണെന്ന്...
തുറന്ന് വെച്ച പുസ്തകത്തിലെ സ്നേഹമധ്യായം,
ദീപ്തമാം അക്ഷരനിർമിതികൾ –
ധ്യാനമാം നിശബ്ദ നിമിഷങ്ങൾ –
കാല വൃക്ഷ ശിഖരങ്ങളിൽ കൂടൊരുക്കുന്നു.
കണ്ണുകൾ കണ്ണീരിൽ കഴുകിയെടുക്കണം,
കർണപുടങ്ങൾ തിരുവചനങ്ങളാൽ
നിറയ്ക്കണം,
സമര ജീവിതം
സഹിക്കണം.
എന്നിട്ട്……
നക്ഷത്രശയ്യയിൽ ഉറങ്ങി ഉണരണം,
ആകുലതകളില്ലാതെ അതിരുകൾ കടക്കണം.
പക്ഷേ……
കണ്ണീർ പ്രവാഹത്തിൽ ഞാനറിഞ്ഞു-
ഞാൻ വെറുമൊരു ഒറ്റത്തൂവൽ
മോഹപ്പക്ഷിയാണെന്ന്…
---- facebook comment plugin here -----