Connect with us

Kerala

മെഡിസെപ്പ് മൊബൈൽ ആപ്ലിക്കേഷൻ നാളെ വരും

സർക്കാർ ജീവനക്കാരും പെൻഷൻകാരുമായി 11 ലക്ഷത്തിലധികം ആളുകൾ അംഗങ്ങൾക്കായാണ് മെഡിസെപ്പ് ഇൻഷുറൻസ് പദ്ധതി

Published

|

Last Updated

തിരുവനന്തപുരം | സർക്കാർ ജീവനക്കാരും പെൻഷൻകാരുമായി 11 ലക്ഷത്തിലധികം ആളുകൾ അംഗങ്ങളായുള്ള മെഡിസെപ്പ് ഇൻഷുറൻസ് പദ്ധതിയുടെ മൊബൈൽ ആപ്ലിക്കേഷൻ ഉദ്ഘാടനം നാളെ. മുഖ്യമന്ത്രി പിണറായി വിജയനാണ് ആപ് ഉദ്ഘാടനം ചെയ്യുന്നത്. നാളെ വൈകിട്ട് 6 മണിക്ക് ഐ എം ജി `പത്മം ´ ഹാളിൽ വെച്ചാണ് ഉദ്ഘാടനം.

ചടങ്ങിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷത വഹിക്കും. സർക്കാർ ജീവനക്കാരും പെൻഷൻകാരും ആശ്രിതരും ഉൾപ്പെടെ 30 ലക്ഷത്തോളം ഗുണഭോക്താക്കൾക്കായാണ് സംസ്ഥാന സർക്കാർ  മെഡിസെപ് പദ്ധതി നടപ്പാക്കിയത്.

നേരത്തെ, വെബ്സൈറ്റ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ആരംഭിച്ചിരുന്നു. പദ്ധതി വിപുലീകരണത്തിന്റെ ഭാഗമായി പദ്ധതിയുടെ വിശദാംശങ്ങൾ ഗുണഭോക്താക്കളുടെ വിരൽത്തുമ്പിൽ എത്തിക്കാനായാണ് ആപ് കൂടി സജ്ജമാക്കുന്നത്.

Latest